കേരള ഗ്രാമീൺ ബാങ്ക്
കാർഷിക സ്വർണ്ണ വായ്പ
കാർഷിക ആവശ്യങ്ങൾക്കായി കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും സ്വർണ്ണാഭരണങ്ങൾ പണയംവച്ച് വായ്പ ലഭ്യമാണ്. ആകർഷകമായ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ നടപടിക്രമത്തിലുമാണ് കാർഷിക സ്വർണ്ണ വായ്പ ലഭ്യമാക്കുന്നത്.
പ്രധാന സവിശേഷതകൾ
- വ്യക്തിഗത കർഷകർക്ക് കാർഷിക സ്വർണ്ണ വായ്പ ലഭിക്കും.
- ബാങ്ക് നിയോഗിച്ച ജ്വല്ലറി അപ്രൈസർ സ്വർണ്ണാഭരണങ്ങളുടെ മൂല്യം നിർണയിച്ചതിന് ശേഷം വായ്പ അനുവദിക്കും.
- 22 കാരറ്റ് സ്വർണം മാത്രമാണ് സെക്യൂരിറ്റിയായി സ്വീകരിക്കുന്നത്.
- കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്.
വായ്പയുടെ ഉദ്ദേശ്യം
- കാർഷിക വിള ഉൽപ്പാദനം
- വിള പരിപാലനം
വായ്പാ തുക
- പരമാവധി വായ്പാ തുക: ₹6 ലക്ഷം
- വിലയിരുത്തിയ സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കും.
- കൃഷി ചെയ്യുന്ന വിള, ഭൂമിയുടെ വിസ്തീർണ്ണം, Scale of Finance എന്നിവ വിലയിരുത്തിയ ശേഷമാണ് വായ്പാ തുക നിശ്ചയിക്കുന്നത്.
സെക്യൂരിറ്റി
- സ്വർണ്ണാഭരണങ്ങളുടെ പണയം (Pledge)
- 22 കാരറ്റ് സ്വർണം മാത്രമേ സെക്യൂരിറ്റിയായി സ്വീകരിക്കുകയുള്ളൂ.
തിരിച്ചടവ്
വായ്പ അനുവദിച്ച തീയതി മുതൽ 12 മാസത്തിനുള്ളിൽ, ബാധകമായ പലിശ സഹിതം കാർഷിക സ്വർണ്ണ വായ്പ തിരിച്ചടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: https://leads.kgb.bank.in/agriculture-gold-loan