കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (AIF) സ്റ്റേറ്റ് കോൺക്ലേവ് 2026
കേരളത്തിലെ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കർഷകർക്കും കാർഷിക സംരംഭകർക്കും വിവിധ സർക്കാർ പദ്ധതികളുടെയും ധനസഹായങ്ങളുടെയും പ്രയോജനം ലഭ്യമാക്കുന്നതിനുമായി "കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (Agriculture Infrastructure Fund - AIF) സ്റ്റേറ്റ് കോൺക്ലേവ് 2026" സംഘടിപ്പിക്കുന്നു.
കേരള സർക്കാർ കൃഷി വികസന & കർഷകക്ഷേമ വകുപ്പ്, നബാർഡ് (NABARD), Agriculture Infrastructure Fund (AIF) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനം
കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
തീയതിയും വേദിയും
തീയതി: 10 ഓഗസ്റ്റ് 2026
📍 വേദി: പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം, കോവൂർ, കോഴിക്കോട്
കോൺക്ലേവിൽ ലഭിക്കുന്ന സേവനങ്ങൾ
കോൺക്ലേവിൽ പങ്കെടുക്കുന്നവർക്ക് വിവിധ സർക്കാർ പദ്ധതികൾ, കാർഷിക ധനസഹായങ്ങൾ, ബാങ്ക് വായ്പകൾ എന്നിവ സംബന്ധിച്ച വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ലഭ്യമാകും.
- കാർഷിക വായ്പാ പദ്ധതികൾ, അർഹതാ മാനദണ്ഡങ്ങൾ, ആവശ്യമായ രേഖകൾ എന്നിവ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ.
- Agriculture Infrastructure Fund (AIF), PMFME പദ്ധതികളുടെ വിശദാംശങ്ങളും അപേക്ഷാ നടപടിക്രമങ്ങളും.
- നബാർഡ്, RBI, കേരള സർക്കാർ എന്നിവയുടെ കാർഷിക പദ്ധതികളിലെ ആനുകൂല്യങ്ങൾ.
- കാർഷിക സംരംഭകർ, ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ, MSME സംരംഭങ്ങൾ എന്നിവയ്ക്കുള്ള ധനസഹായവും പിന്തുണയും.
- ബാങ്ക് വായ്പ, പദ്ധതി ഏകോപനം (Convergence), സംശയനിവാരണം എന്നിവയ്ക്കുള്ള വിദഗ്ധ സഹായം.
ആർക്കൊക്കെ പങ്കെടുക്കാം?
ഈ കോൺക്ലേവിൽ താഴെ പറയുന്നവർക്ക് പങ്കെടുക്കാം.
- കർഷകർ
- കാർഷിക സംരംഭകർ
- Farmer Producer Organisations (FPOs)
- കാർഷിക ഇൻപുട്ട് ഡീലർമാർ
- ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ
- കുടുംബശ്രീ / SHG അംഗങ്ങൾ
- കാർഷിക ധനസഹായം അല്ലെങ്കിൽ സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും
കോൺക്ലേവിന്റെ ലക്ഷ്യങ്ങൾ
- കാർഷിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക.
- മൂല്യ ശൃംഖലകൾ (Value Chains) വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
- കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക.
- സുസ്ഥിര കാർഷിക വളർച്ച ഉറപ്പാക്കുക.
- കർഷകരെ സാമ്പത്തികമായി ശാക്തീകരിക്കുക.
- സ്വയംപര്യാപ്ത ഇന്ത്യ (Atmanirbhar Bharat) എന്ന ദേശീയ ലക്ഷ്യത്തിന് കരുത്തേകുക.