കൊച്ചി മെട്രോയിൽ ജോലി അവസരം; HR, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (HR), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR) തസ്തികകളിലാണ് ഒഴിവുകൾ. നിയമബിരുദം (LLB) ഉള്ളവർക്ക് HR വിഭാഗത്തിലെ തസ്തികകളിൽ മുൻഗണന ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഓഗസ്റ്റ് 27
മാനേജർ (ഫിനാൻസ്)
- ഒഴിവ്: 1
- ശമ്പള സ്കെയിൽ: ₹60,000 – ₹1,80,000 (IDA)
യോഗ്യത
- CA / CMA (ICWAI), അല്ലെങ്കിൽ
- ഫുൾടൈം MBA (Finance) – കുറഞ്ഞത് 60% മാർക്ക്.
പ്രവൃത്തിപരിചയം
- യോഗ്യത നേടിയ ശേഷം കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം.
- IND AS ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, GST, ഇൻകം ടാക്സ് കോംപ്ലയൻസ് എന്നിവ കൈകാര്യം ചെയ്ത പരിചയം ആവശ്യമാണ്.
- SAP പരിജ്ഞാനവും ലിസ്റ്റഡ് കമ്പനികളിലെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി
- 2026 ഓഗസ്റ്റ് 1-ന് 40 വയസ് കവിയരുത്.
- സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
എക്സിക്യൂട്ടീവ് (HR) / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR)
- ആകെ ഒഴിവുകൾ: 2
- ശമ്പളം: ₹30,000 – ₹1,20,000
വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് ഫുൾടൈം റെഗുലർ MBA (HR) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കുറഞ്ഞത് 60% മാർക്ക് നിർബന്ധം.
- LLB യോഗ്യതയുള്ളവർക്ക് മുൻഗണന.
പ്രവൃത്തിപരിചയം
- യോഗ്യത നേടിയ ശേഷം HR, Personnel Management, Industrial Relations മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
- പൊതുമേഖലാ സ്ഥാപനങ്ങളിലോ വാർഷിക വിറ്റുവരവ് ₹200 കോടിയിലധികമുള്ള സ്വകാര്യ സ്ഥാപനങ്ങളിലോ പ്രവർത്തിച്ചിരിക്കണം.
- സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗാർഥികൾ നിലവിൽ കുറഞ്ഞത് ₹5.50 ലക്ഷം വാർഷിക CTC ലഭിക്കുന്നവരായിരിക്കണം.
പ്രായപരിധി
- 2026 ഓഗസ്റ്റ് 1-ന് 30 വയസ് കവിയരുത്.
- സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷ/കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് : https://kochimetro.org/careers/