ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ | കോഴിക്കോട് ജില്ലയിൽ അപേക്ഷകൾ ക്ഷണിക്കുന്നു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ | കോഴിക്കോട് ജില്ലയിൽ അപേക്ഷകൾ ക്ഷണിക്കുന്നു

2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി (സർക്കാർ ഉത്തരവ് നമ്പർ 107/27) കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസ് അർഹരായ ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

ആർക്കെല്ലാം അപേക്ഷിക്കാം?

    •    ഭിന്നശേഷി സർട്ടിഫിക്കറ്റുള്ള അർഹരായ വ്യക്തികൾ.
    •    സർക്കാർ നിശ്ചയിച്ചിട്ടുള്ള അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർ.


അപേക്ഷാ ഫോം എവിടെ ലഭിക്കും?

അപേക്ഷാ ഫോം അപേക്ഷകന്റെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ ഓഫീസിൽ നിന്ന് ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

ലഭിക്കുന്ന അപേക്ഷാ ഫോം പൂർണ്ണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് / മുനിസപ്പാലിറ്റി / കോർപ്പറേഷൻ ഓഫീസിൽ തന്നെ സമർപ്പിക്കണം.

ആവശ്യമായ രേഖകൾ
    •    ഭിന്നശേഷി സർട്ടിഫിക്കറ്റ്
    •    ആധാർ കാർഡ്
    •    റേഷൻ കാർഡ്
    •    വരുമാന സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)
    •    പാസ്‌പോർട്ട് സൈസ് ഫോട്ടോ
    •    മറ്റ് ബന്ധപ്പെട്ട രേഖകൾ (അധികൃതർ ആവശ്യപ്പെടുന്നവ)


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 20 ഓഗസ്റ്റ് 2026

കൂടുതൽ വിവരങ്ങൾക്ക്

ജില്ലാ സാമൂഹ്യനീതി ഓഫീസ്, കോഴിക്കോട്:
PH NO:0495-2371911

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail