കേരള ഗ്രാമീൺ ബാങ്ക് ഭവന വായ്പ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള ഗ്രാമീൺ ബാങ്ക്

ഭവന വായ്പ

സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആകർഷകമായ നിരക്കിൽ കേരള ഗ്രാമീൺ ബാങ്ക് ഭവന വായ്പകൾ നൽകുന്നു. വീട്/ഫ്ലാറ്റ് വാങ്ങുന്നതിനും, നിർമ്മിക്കുന്നതിനും, നവീകരിക്കുന്നതിനും വായ്പ ലഭ്യമാണ്.

വായ്പയുടെ ഉദ്ദേശ്യം

  • വീട് വാങ്ങുന്നതിന്
  • സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിന്
  • മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള നിലവിലെ ഭവന വായ്പ ഏറ്റെടുക്കുന്നതിന്
  • വീട് നിർമ്മിക്കുന്നതിനും വിപുലീകരിക്കുന്നതിനും
  • റെഡി-ബിൽറ്റ് ഫ്ലാറ്റ് വാങ്ങുന്നതിന്
  • നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് വാങ്ങുന്നതിന്
  • വീട് അറ്റകുറ്റപ്പണി, നവീകരണം, അപ്‌ഗ്രഡേഷൻ, വിപുലീകരണം, അധിക സൗകര്യങ്ങൾ എന്നിവയ്ക്കായി
  • രണ്ടാമത്തെ വീട് / ഫ്ലാറ്റ് വാങ്ങുന്നതിനായി

യോഗ്യത

  • മതിയായതും സ്ഥിരവുമായ വരുമാനമുള്ള വ്യക്തികൾക്കും NRIകൾക്കും അപേക്ഷിക്കാം.
  • അപേക്ഷകന്റെ പ്രായം 70 വയസിൽ കവിയരുത്.
  • NRI അപേക്ഷകർക്ക് പരമാവധി പ്രായപരിധി 60 വയസ്.

വായ്പാ പരിധി

  • കാർഷിക / ശമ്പളേതര വിഭാഗം: വാർഷിക വരുമാനത്തിന്റെ 8 മടങ്ങ് വരെ
  • ശമ്പളക്കാരുടെ വിഭാഗം: മൊത്തം ശമ്പളത്തിന്റെ 96 മാസത്തെ തുക വരെ

മാർജിൻ – നേരിട്ട് വാങ്ങൽ (Outright Purchase)

  • ₹30 ലക്ഷം വരെ: 10%
  • ₹30 ലക്ഷം – ₹75 ലക്ഷം: 20%
  • ₹75 ലക്ഷത്തിന് മുകളിൽ: 25%

സെക്യൂരിറ്റി

  • ബാങ്ക് ധനസഹായത്തോടെ വാങ്ങുന്നതോ നിർമ്മിക്കുന്നതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ ആയ ഭൂമിയുടെയും കെട്ടിടത്തിന്റെയും Equitable Mortgage.
  • വസ്തുവിന്റെ മൂല്യം വായ്പാ പരിധിയുടെ കുറഞ്ഞത് 125% ആയിരിക്കണം.

തിരിച്ചടവ്

  • പരമാവധി കാലാവധി: 30 വർഷം
  • 18 മാസം വരെ Repayment Holiday ലഭ്യമാണ്.

പലിശ ഇളവ്

₹2 കോടി വരെ വായ്പാ പരിധിയുള്ള ഈ പദ്ധതിയിൽ അനുവദിക്കുന്ന വായ്പകൾക്ക് 3% പലിശ ഇളവ് (Interest Subvention) ലഭ്യമാണ്.

  • പലിശ ഇളവിന് അർഹമായ പരമാവധി കാലയളവ്: 7 വർഷം
  • നൽകിയിരിക്കുന്ന പദ്ധതിവിവരമനുസരിച്ചുള്ള പലിശ നിരക്ക്: 9% പ്രതിവർഷം.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: https://leads.kgb.bank.in/home-loan

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail