കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ നിയമനം; പ്ലസ് ടു യോഗ്യത, ശമ്പളം ₹66,800 വരെ
കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഒന്നാം NCA വിജ്ഞാപനം (Category No. 064/2026) പ്രസിദ്ധീകരിച്ചു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (SCCC) വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
തസ്തികയുടെ വിവരങ്ങൾ
-
വകുപ്പ്: കേരള പോലീസ്
-
തസ്തിക: പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ
-
കാറ്റഗറി നമ്പർ: 064/2026
-
ശമ്പളം: ₹31,100 – ₹66,800
-
വേക്കൻസി: 1
പ്രായപരിധി
• 20 മുതൽ 35 വയസ്സ് വരെ
• 02.01.1991 മുതൽ 01.01.2006 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം.
• ചട്ടപ്രകാരമുള്ള വയസ്സിളവ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
• ഹയർ സെക്കൻഡറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
സാങ്കേതിക യോഗ്യത
• Gear ഉള്ള മോട്ടോർ സൈക്കിൾ, LMV, HMV, Heavy Passenger Vehicle എന്നിവ ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ്.
• ഡ്രൈവേഴ്‌സ് ബാഡ്ജ് നിർബന്ധം.
• PSC നടത്തുന്ന പ്രായോഗിക ഡ്രൈവിംഗ് പരീക്ഷ വിജയിക്കണം.
ശാരീരിക യോഗ്യത
• പുരുഷൻ: ഉയരം 168 സെ.മീ., നെഞ്ചളവ് 81 സെ.മീ. (5 സെ.മീ. വികാസം)
• വനിത: ഉയരം 157 സെ.മീ.
• നിശ്ചിത കാഴ്ചശക്തിയും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ഈ വിജ്ഞാപനം SCCC വിഭാഗത്തിനായി മാത്രം ഉള്ള ഒന്നാം NCA വിജ്ഞാപനമാണ്.
• ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാകില്ല.
💻
എങ്ങനെ അപേക്ഷിക്കാം? (How to Apply)
കേരള പി.എസ്.സി വെബ്‌സൈറ്റ് - വഴി 'വൺ ടൈം രജിസ്ട്രേഷൻ' പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
(PSC വൺ ടൈം രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക:
https://aiderfoundation.org/news/psc-onetime-registration)
അവസാന തീയതി (Last Date)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഓഗസ്റ്റ് 05
അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കി കഴിയുന്നതും നേരത്തെ അപേക്ഷ സമർപ്പിക്കുന്നത് നല്ലതാണ്. ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് യോഗ്യതയും മറ്റ് നിബന്ധനകളും ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
🔗 ഒഫിഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക:
https://drive.google.com/file/d/1387G9inOGjHSE8eLTk8ew_9SdU6dA5VS/view?usp=drive_link