PSC: സഹകരണ മേഖലയിൽ ജൂനിയർ ക്ലർക്ക് ഒഴിവുകൾ; സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം കേരള സംസ്ഥാന സഹകരണ മേഖലയി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

PSC: സഹകരണ മേഖലയിൽ ജൂനിയർ ക്ലർക്ക് ഒഴിവുകൾ; സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന സഹകരണ മേഖലയിലെ വിവിധ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക് തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) വിജ്ഞാപനം പുറത്തിറക്കി. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബിരുദവും നിശ്ചിത യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 2 ആണ്.

തസ്തികയുടെ വിവരങ്ങൾ

  • തസ്തിക: ജൂനിയർ ക്ലർക്ക്
  • സ്ഥാപനം: കേരള സംസ്ഥാന സഹകരണ മേഖലയിലെ വിവിധ അപെക്സ് സൊസൈറ്റികൾ
  • ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
  • ശമ്പളം: ₹17,400 – ₹46,450

പ്രായപരിധി

  • 18 മുതൽ 44 വയസ്സ് വരെ
  • 1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
  • ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
  • ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയാൻ പാടില്ല.

വിദ്യാഭ്യാസ യോഗ്യത

താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം.

  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും HDC / HDC & BM / JDC യോഗ്യതയും
  • ബി.കോം (കോ-ഓപ്പറേഷനോടുകൂടി)
  • കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി. കോ-ഓപ്പറേഷൻ & ബാങ്കിംഗ്

💻 എങ്ങനെ അപേക്ഷിക്കാം? (How to Apply)

കേരള പി.എസ്.സി വെബ്‌സൈറ്റ് -  വഴി 'വൺ ടൈം രജിസ്ട്രേഷൻ' പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
(PSC വൺ ടൈം രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക:

https://www.aiderfoundation.org/news/psc-onetime-registration

അപേക്ഷാ ഫീസ് ഇല്ല.

പ്രധാന തീയതി

  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 സെപ്റ്റംബർ 2

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail