കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; പുതിയ ബ്രോയിലർ ഫാമുകൾ ആരംഭിക്കാൻ അവസരം
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കുടുംബശ്രീ കേരള ചിക്കൻ’ പദ്ധതിയുടെ ഭാഗമായി പുതിയ ബ്രോയിലർ കോഴി ഫാമുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. വ്യക്തിഗത സംരംഭമായോ നാല് പേർ ഉൾപ്പെടുന്ന ഗ്രൂപ്പ് സംരംഭമായോ ഫാം ആരംഭിക്കാനുള്ള അവസരമാണിത്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
• 1,000 മുതൽ പരമാവധി 10,000 വരെ ബ്രോയിലർ കോഴികളെ വളർത്താൻ കഴിയുന്ന ഫാമുകൾക്ക് അപേക്ഷിക്കാം.
• ഗുണഭോക്താക്കൾ തന്നെ ഫാമിന്റെ നടത്തിപ്പ് നേരിട്ട് നിർവഹിക്കണം.
• സ്വന്തമായി സ്ഥലമില്ലാത്തവർക്ക് വാടക സ്ഥലത്ത് ഫാം ആരംഭിക്കാനും അവസരമുണ്ട്.
• ഒരു കോഴിക്ക് കുറഞ്ഞത് 1.2 ചതുരശ്ര അടി സ്ഥലം ലഭ്യമാക്കണം.
• എല്ലാ ഷെഡുകളും ഒരേ കോമ്പൗണ്ടിനുള്ളിൽ ആയിരിക്കണം.
• ഫാമിലേക്ക് കുറഞ്ഞത് 9 അടി വീതിയുള്ള മെറ്റൽ, കോൺക്രീറ്റ് അല്ലെങ്കിൽ ടാർ ചെയ്ത റോഡ് ഉണ്ടായിരിക്കണം, ഇതിലൂടെ തീറ്റയും കോഴിക്കുഞ്ഞുങ്ങളും എത്തിക്കുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയണം.
കമ്പനിയുടെ പിന്തുണ
പദ്ധതിയുടെ ഭാഗമായി ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളും ആവശ്യമായ തീറ്റയും കമ്പനി നേരിട്ട് എത്തിച്ചു നൽകും. വളർച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരിച്ചെടുത്ത് വിപണനം നടത്തുന്നതിനാൽ വിപണി കണ്ടെത്താനുള്ള ആശങ്കയും ഗുണഭോക്താക്കൾക്ക് ഉണ്ടാകില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാ ഫോം www.keralachicken.org.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:
• അയൽക്കൂട്ടം / എ.ഡി.എസ് ശുപാർശ
• തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസൻസ്
• മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്
• പാൻ കാർഡ്
• ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അപേക്ഷകൾ ബന്ധപ്പെട്ട CDS(Community Development Society) ഓഫീസുകളിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്
സമീപത്തെ സി.ഡി.എസ് ഓഫീസിലോ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലോ ബന്ധപ്പെടുക.
ജില്ല തിരിച്ചുള്ള CDS-കളുടെ പേര്, ബ്ലോക്ക്, കോൺടാക്ട് വിവരങ്ങൾ:
https://www.kudumbashree.org/pages/534