സർക്കാരിന്റെ പുതിയ പദ്ധതികളെയും അനുകൂല്യങ്ങളെയും കുറിച്ച് അർഹരായവരെ അറിയിക്കുക. അങ്ങനെ സർക്കാർ പദ്ധതികളെയും ഇടവകാംഗങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ആശയവിനിമയ ഉപാധിയായി പ്രവർത്തിക്കുക.

സ്ത്രീകൾക്കുക്കും വിധവകൾക്കും വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ അവരെ അറിയിക്കുക.

സർക്കാരിന്റെ ആരോഗ്യപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇടവകകളിലെ ആവശ്യക്കാരിലേക്കു എത്തിക്കുക.

ഇടവകാംഗങ്ങളുടെ രക്ത ഗ്രൂപ് രേഖപ്പെടുത്തുന്നത് വഴി രക്ത ദാന ക്യാമ്പുകൾ ശരിയായ രീതിയിൽ സംഘടിപ്പിക്കാൻ കഴിയുന്നു.

വിദ്യാഭ്യാസ ആനുകുല്യങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള വിജ്ഞാപനങ്ങൾ യോഗ്യരായവരിലേക്കു എത്തിച്ചേരുന്നതിനു വഴിയൊരുക്കുക.

പി. എസ്. സി. വിജ്ഞാപനങ്ങൾ അവരുടെ യോഗ്യത അനുസരിച്ച് ആവശ്യക്കാരായ ഉദ്യോഗാർത്ഥികളിലേക്കു സമയബന്ധിതമായി എത്തിക്കുക.

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പരസ്പരം സഹായിക്കുകവഴി സാമുദായിക ഐക്യം വളർത്തുക.

രൂപതയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പുതിയ പ്രോഗ്രാമുകളെ സംബന്ധിക്കുന്ന അറിയിപ്പുകൾ, ജോലി സംബന്ധമായ അറിയിപ്പുകൾ എന്നിവ രൂപതാംങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കുക.

രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ രൂപതാംഗങ്ങളെ പരിചയപ്പെടുത്തുക.

സമുദായ അംഗങ്ങളുടെ മാനസികവും ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി, കൗൺസിലിംഗ്, സ്പിരിച്വൽ ഗൈഡൻസ് എന്നിവയും അടിയന്തര സാഹചര്യങ്ങളിൽ നിയമപരമായ സഹായവും പിന്തുണയും നൽകുക.

വിദ്യാർത്ഥികൾ, യുവജനങ്ങൾ, ദമ്പതികൾ എന്നിവർക്ക് ദിശാബോധവും ആത്മബലവും നൽകുന്നതിനും വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്നങ്ങൾക്ക് ക്രിയാത്മകമായി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും സൗകര്യം ഒരുക്കുക.

പഠന വൈകല്യങ്ങൾ, പ്രണയ- സൗഹൃദ പ്രശ്നങ്ങൾ, സൈബർ പ്രശ്നങ്ങൾ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് അതിജീവനത്തിനു ആവശ്യമായ സഹായനാണ് നൽകുക.

മഴ, കാറ്റ്, പ്രകൃതിക്ഷോഭങ്ങൾ എന്നിവയാൽ ദുരന്തങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തകരെ ഏകോപിപ്പിക്കുക.

പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിലോ രോഗാവസ്ഥകളിലോ ആർക്കെങ്കിലും സഹായങ്ങൾ ആവശ്യമായി വന്നാൽ അവരെ സഹായിക്കുക.

Click to call Send mail