ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ - ലോൺ സ്‌കീം
ഭാരതത്തിലെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ സാമ്പത്തികവും ധനകാര്യവുമായ ക്ഷേമം ലക്‌ഷ്യം വച്ചുകൊണ്ടാണ് ന്യൂനപക്ഷ വികസന ധനകാര്യ മന്ത്രാലയം പ്രവർത്തിക്കുന്നത്.
- കേരളം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ 3% പലിശ നിരക്കിൽ വിദ്യാഭ്യാസ ലോണുകള്‍ നൽകുന്നു. ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്ക് ഏറെ ഗുണകരമാകുന്ന 3 വിദ്യാഭ്യാസ വായ്പ പദ്ധതികളാണിവ.
- ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിന് വായ്പ ലഭിക്കും.
- സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലൂടെ 3% മുതല്‍ 8% വരെ പലിശനിരക്കിൽ വിദ്യാഭ്യാസ ലോണുകൾ ലഭിക്കും.
- ലോൺ കിട്ടാൻ വസ്തു / ഉദ്യോഗസ്ഥ ജാമ്യം നിർബന്ധമാണ്. NMDFC വഴി നടപ്പിലാക്കുന്ന ക്രെഡിറ്റ് ലൈൻ -1, ക്രെഡിറ്റ് ലൈൻ -2 എന്നീ പദ്ധതികളും KSMDFC വഴി നടപ്പിലാക്കുന്ന പാരന്റ് പ്ലസ് പദ്ധതിയുമടക്കം മൂന്നു തരം വിദ്യാഭ്യാസ ലോണുകൾ ആണ് KSMDFC അനുവദിക്കുന്നത്.
- അപേക്ഷിക്കേണ്ട വിധം, തുകയുടെ വിനിയോഗം, തിരിച്ചടവ് കാലാവധി എന്നിവ ഒരേ പോലെയാണെങ്കിലും വരുമാനപരിധി, പലിശ നിരക്ക്, ലോൺ തുക, തിരിച്ചടവ് ആരംഭിക്കുന്ന തീയതി എന്നിവയിൽ മാറ്റങ്ങൾ ഉണ്ട്.