നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.)


കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികളിലെത്തും. ഡിജിറ്റല്‍ ഇന്ത്യയുടെയും നാഷണല്‍ ഇ - ഗവേണന്‍സ് പ്ലാനിന്റെയും ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഒരു കുടക്കീഴില്‍ വിവിധ മന്ത്രാലയങ്ങള്‍നല്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ സുതാര്യവും ലളിതവുമാക്കി ഉത്തരവാദിത്വത്തോടെ വിദ്യാര്‍ഥികളിലെത്തിക്കുകയാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ചെയ്യുന്നത്.

സ്‌കോളര്‍ഷിപ്പുകള്‍ ഒറ്റക്കുടക്കീഴില്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോര്‍ട്ടല്‍ സഹായിക്കും. അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ച് പരിശോധനയ്ക്കുശേഷം യോഗ്യരായ വിദ്യാര്‍ഥിയുടെ അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുകയെത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിവരങ്ങളെല്ലാം പോര്‍ട്ടലിലൂടെ അറിയാം. ഏതൊക്കെ സ്‌കോളര്‍ഷിപ്പുകള്‍, അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം തുടങ്ങിയ വിവരങ്ങളും ലഭിക്കും. നടപടിക്രമം ആദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം വിദ്യാര്‍ഥികള്‍ക്ക് ഒരു സ്ഥിരം ഐഡി നല്കും. ഇതാണ് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. അപേക്ഷിച്ചതിനുശേഷമുള്ള ഓരോ വിവരവും വിദ്യാര്‍ഥിക്ക് വെബ്‌സൈറ്റിലൂടെ അറിയാം. ഐഡി ഉപയോഗിച്ച് അപേക്ഷ സ്വീകരിച്ചോ തള്ളിക്കളഞ്ഞോ എന്നും അറിയാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലിലൂടെ നേരിട്ടുനല്കാം. അല്ലെങ്കില്‍ നോഡല്‍ ഓഫീസറെ സമീപിക്കാം. കൂടാതെ പരാതിയില്‍ എന്തു തീരുമാനമെടുത്തു എന്നറിയാനും സംവിധാനമുണ്ട്. scholarship ഏതെല്ലാം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരാണെന്നും മനസ്സിലാക്കാം. ഇതുവരെ 16,17,084 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്‍.എസ്.പി.യില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 15,93,175 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ചെയ്യുകയും 54,89,011 വിദ്യാര്‍ഥികള്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്. ആധാറും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം അപേക്ഷകര്‍ക്ക് ആധാര്‍ കാര്‍ഡും ദേശസാത്കൃത ബാങ്കില്‍ അക്കൗണ്ടും നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി മൊബൈല്‍ നമ്പറും വേണം. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. അപേക്ഷിക്കുന്ന സമയത്ത് നല്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ്, ബാങ്കിന്റെ പേര് അടക്കമുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇവ തെറ്റിയാല്‍ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കില്ല. ഫോട്ടോയും വിദ്യാര്‍ഥിയുടെ യോഗ്യത അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ചെയ്ത് സമര്‍പ്പിക്കണം. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രിന്റ് എടുത്തു സൂക്ഷിക്കുക. ദേശസാത്കൃത ബാങ്കുകളില്‍ മാത്രം സ്‌കോളര്‍ഷിപ്പിനായി അക്കൗണ്ട് തുറക്കുക. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെയും ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് പണം നല്‍കുന്നതിലൂടെയും അര്‍ഹതപ്പെട്ട വിദ്യാര്‍ഥിക്ക് വേഗത്തില്‍ സേവനംലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണവിവരങ്ങള്‍ എന്‍.എസ്.പി.യിലൂടെ മന്ത്രാലയങ്ങള്‍ക്ക് ലഭിക്കും.

NMMS പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) NMMS പരീക്ഷ അപേക്ഷ ക്ഷണിച്ചു.   പ്രായപരിധി

സെൻട്രൽ‍ സെക്ട്രൽ സ്കോളർഷിപ്പ് 2022

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കോളേജ് - ബിരുദ തല റെഗുലർ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് ഹയർ സെക്കന്ററി വൊക്കേഷണൽ...

അടൽ ബിഹാരി വാജ്പേയി സ്കോളർഷിപ്പ്  2022  - 2023 

അടൽ ബിഹാരി വാജ്‌പേയി സ്‌കോളർഷിപ്പ് കേന്ദ്ര ഗവൺമെന്റ് സ്‌കോളർഷിപ്പ് പദ്ധതിയാണ്. സമൂഹത്തിലെ ദുർബല വിഭാഗത്തിന് ധാരാളം സ്കോളർഷിപ്പുകൾ ഉള്ളതിനാൽ. അങ്ങനെ, പ്രധാനമന്ത്രി മോദി ഇടത്തരം വിദ്യാ...

പോസ്റ്റ് മെട്രിക് സ്കോളർഷിപ്

പതിനൊന്നാം ക്ലാസ്സ്  മുതല്‍ പഠിക്കുന്ന മത ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 2021 - 2022 അധ്യയന വര്‍ഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ്ഏര്‍പ്പെടുത്തിയിട്ടുള്ള പോസ്റ്റ്- മെട്രിക്ക്...

പ്രീ മെട്രിക് സ്കോളർഷിപ് 

ഒന്നു മുതല്‍ പത്താംക്ലാസ്സു വരെ പഠിക്കുന്ന മത ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 2022 - 2023 അധ്യയന വര്‍ഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രി - മെട്രിക്ക് സ്&zwn...

നാഷണൽ മെറിറ്റ് കം മീന്‍സ് സ്‌ക്കോളര്‍ഷിപ്പ് 2022 - 2023

നാഷണൽ മെറിറ്റ് കം മീന്‍സ് സ്‌ക്കോളര്‍ഷിപ്പ് 2022 - 2023 ടെക്‌നിക്കല്‍, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത ന്യൂനപക...

Click to call Send mail