ന്യൂനപക്ഷ ക്ഷേമ വകുപ്പ്


ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെയും ഭാഗമായി 2008 ൽ പൊതുഭരണ വകുപ്പിന് കീഴിൽ ഒരു ന്യൂനപക്ഷ സെൽ രൂപീകരിക്കുകയും പിന്നീട് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കുകയും ചെയ്‌തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസിയാണ് ഈ വകുപ്പ് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഡയറക്ടറേറ്റ് തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്.

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്ന ക്ഷേമ/ധനസഹായ പദ്ധതികളാണ്‌  ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. ഇവയ്‌ക്ക്‌ പുറമെ സര്‍ക്കാരിന്റെ വിവിധവകുപ്പുകള്‍ (ഉദാഹരണം:- സാമൂഹ്യനീതി, റവന്യൂ, മൃഗസംരക്ഷണം, തൊഴില്‍ മുതലായവ) നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും (ഉദാഹരണം : വനിതാവികസന കോര്‍പ്പറേഷന്‍, കുടും ശ്രീ, വിവിധ ക്ഷേമനിധികള്‍ മുതലായവ) നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും, ധനസഹായങ്ങള്‍ക്കും മറ്റുള്ള ജനവിഭാഗങ്ങള്‍ക്കെന്ന പോലെ ന്യൂനപക്ഷങ്ങള്‍ക്കും അവകാശമുണ്ട്‌. 

 പലപദ്ധതികളും ബന്ധപ്പെട്ട വകുപ്പുകള്‍/ ഏജന്‍സികള്‍ ഇടയ്‌ക്ക്‌ വെച്ച്‌ അവസാനിപ്പിക്കാനും, വ്യവസ്ഥകളിലും, ലോണ്‍ തുക, പലിശനിരക്ക്‌, കാലാവധി, വരുമാന പരിധി എന്നിവയില്‍ മാറ്റം വരുത്താനും സാദ്ധ്യതയുള്ളതിനാല്‍ അപേക്ഷ സമര്‍പ്പിക്കും മുമ്പ്‌ പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സിയുമായി ബന്ധപ്പെടേണ്ടതാണ്‌. ന്യൂനപക്ഷ കമ്മീഷന്റെ കീഴലോ, കമ്മീഷനുമായി ബന്ധപ്പെട്ടോ/സഹകരിച്ചോ അല്ല ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതും, ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതും. അതുകൊണ്ടുതന്നെ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷനില്‍ നിന്ന്‌ ലഭിക്കില്ല

മദർ തെരേസ സ്കോളർഷിപ്പ് 2023 – 24

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24 അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ,...

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

ന്യൂനപക്ഷ വിഭാഗ സ്ത്രീകൾക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതി അപേക്ഷ ക്ഷണിച്ചു ക്രിസ്ത്യൻ, മുസ്ലിം,ബുദ്ധ, സിഖ്, പാഴ്സി,ജൈൻ എന്നീ ന്യൂനപക്ഷ മതവി...

സ്നേഹപൂർവ്വം സ്കോളർഷിപ്പ് - 2022

 കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്നേഹപൂർവ്വം  സ്കോളർഷിപ്പ് - 2022 മാതാപിതാക്കൾ ഇരുവരുമോ അല്ലെങ്കിൽ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്ക...

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് വീട് അറ്റകുറ്റപണികൾക്കുള്ള ധനസഹായം( 2022 - 2023)

ന്യൂനപക്ഷ മത വിഭാഗത്തിൽ പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വിട് അറ്റകുറ്റപണികൾ നടത്താനായി ന്യൂനപക്ഷക്ഷേമ വകുപ്പ് 50,000 രൂപ ധനസഹായം നൽകുന്നു. ഈ ത...

Click to call Send mail