മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ


കേരള ജനസംഖ്യയില്‍ 26 ശതമാനത്തിലധികം വരുന്ന മുന്നാക്ക സമുദായങ്ങളിലെ വലിയൊരു വിഭാഗം സാമ്പത്തികമായി വളരെ പിന്നാക്കാ വസ്ഥയില്‍പ്പെടുന്നവരും അതുമൂലമുള്ള അവശതകള്‍ അനുഭവിക്കുന്നവരുമാണ്‌.

സ്വാതന്ത്ര്യലബ്‌ധിയുടെ ഏഴുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം സാമൂഹ്യനീതിയില്‍ അധിഷ്‌ഠിതമായ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആവശ്യകതയിലേക്ക്‌ വിരല്‍ചൂണ്ടുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവരണാനുകൂല്യങ്ങളില്‍പ്പെടാത്തവരും സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെ പിന്നാക്കാവസ്ഥ മൂലം സാമൂഹ്യമായി പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കുന്നവരുമായ ഒരു വലിയ ജനവിഭാഗത്തെ, ജാതിമത ചിന്തകളുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പാണ്‌ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ ഇദംപ്രഥമമായി കേരളത്തില്‍ ആരംഭിച്ച `സമുന്നതി' എന്ന പേരിലറിയപ്പെടുന്ന കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌.

സംവരണേതര സമുദായങ്ങളിലെ പഠനത്തില്‍ മികവ്‌ പുലര്‍ത്തുന്ന ഒരു കുട്ടിക്കും സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം അര്‍ഹമായ ഒരു അവസരവും നഷ്‌ടപ്പെടരുത്‌ എന്നതാണ്‌ സമുന്നതിയുടെ കാഴ്‌ചപ്പാട്‌. 2012 നവംബര്‍ 8 ന്‌ പ്രവര്‍ത്തനമാരംഭിച്ച കോര്‍പ്പറേഷന്‍ ചുരുങ്ങിയ നാളുകള്‍കൊണ്ടു തന്നെ വൈവിധ്യപൂര്‍ണ്ണമായ നിരവധി പദ്ധതികളിലൂടെ സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

Website Address: http://www.schemes.kswcfc.org/index.php

മംഗല്ല്യ സമുന്നതി പദ്ധതി

മംഗല്ല്യ സമുന്നതി പദ്ധതി കേരള സംസ്ഥാനത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹ നടത്തിപ്പിലേക്ക് ധനസഹായം നൽകുന്ന...

സമുന്നതി - ഭവന പുനരുധാരണ പദ്ധതി

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഭവന സമുന്നതി 2022-23 ജീർണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ അഗ്രഹാരങ്ങളുടെ പുനരുദ്ധാരണം  

വിദ്യാസമുന്നതി സ്കോളർഷിപ്പ് (2022-23) - ഹയർസെക്കണ്ടറിതലം

കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്  സാമ്പത്തിക സഹായം നൽകുന്നതിനുള്ള സ്കോളർഷിപ്പാണ് വിദ്യാസമുന്നതി. ...

സമുന്നതി - ജീർണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണ ധന സഹായം

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഭവനസമുന്നതി 2021 - 2022 ജീര്‍ണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ / അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി ധനസഹായം വ...

Click to call Send mail