അഭയ കിരണം 2023 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അശരണരായ വിധവകൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭ്യമാക്കുന്ന അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രതിമാസം 1000 രൂപയാണ് ധനസഹായം ലഭിക്കുക
പ്രായപരിധി : 50 വയസ്സിനു മുകളിൽ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2023 ഡിസംബർ 15
നിബന്ധനകൾ
1. വിധവ ആയിരിക്കണം
2. വാർഷിക വരുമാനം 1 ലക്ഷത്തിൽ താഴെ
3. വിധവകൾ സർവ്വീസ് പെൻഷൻ, കുടുംബ പെൻഷൻ കൈപ്പറ്റുന്നവരാകരുത്
4. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കി വരുന്ന മറ്റ് ധന സഹായമോ ലഭിക്കുന്നവരായിരിക്കരുത്. ഉദാ- ആശ്വാസ കിരണം, സമാശ്വാസം മുതലായവ)
5. ടിയാൾ ബന്ധുവിന്റെ പരിചരണത്തിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധി/ വില്ലേജ് ഓഫിസർ നൽകിയിരിക്കണം.
6. സംരക്ഷിക്കപ്പെടുന്ന വനിതക്ക് പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരാകണം
7. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടുകളോ സൗകര്യമോ ഉള്ള വിധവകൾ ആയിരിക്കരുത്.
8. ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരിയായി കഴിയുന്ന വിധവകൾ ഈ ധനസഹായത്തിന് അർഹരല്ല.
ഹാജരാക്കേണ്ട രേഖകൾ
1. പാസ്പോർട്ട് സൈസ് ഫോട്ടോ
2. വയസ്സു തെളിയിക്കുന്ന രേഖ
3. വരുമാന സർട്ടിഫിക്കറ്റ്
4. ബന്ധുവിന്റെ പരിചരണത്തിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തി പ്രതിനിധി/ വില്ലേജ് ഓഫീസർ നൽകുന്ന രേഖ
5. ബാങ്ക് പാസ് ബുക്കിന്റെ കോപ്പി
അപേക്ഷ എവിടെ കൊടുക്കണം
1.
അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2. പദ്ധതിക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഒരു വൺ ടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. അതിനായി ആധാർ കാർഡ്,റേഷൻ കാർഡ് തുടങ്ങിയവയുടെ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യേണ്ടതാണ്. പുതിയതായി ഈ പോർട്ടൽ മുഖേനെ അപേക്ഷ അയക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യമായി പോർട്ടലിൽ ഒരു ലോഗിൻ നിർമ്മിക്കേണ്ടതാണ്. ലോഗിൻ നിർമ്മിക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺ നമ്പരും നിർബന്ധമാണ്. ഇത്തരത്തിൽ ലോഗിൻ നിർമ്മിക്കുമ്പോൾ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി ഒരു ഒറ്റത്തവണ പാസ് വേഡ് ലഭ്യമാകുകയും അത് വഴി ലോഗ് ഇൻ ചെയ്ത് പാസ് വേഡ് മാറ്റി അപേക്ഷ അയക്കാൻ തുടങ്ങാവുന്നതുമാണ്. മുന്നേ വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് ലോഗിൻ ചെയ്യുക എന്ന ബട്ടൻ ക്ലിക്ക് ചെയ്തു അപേക്ഷയുടെ സ്ഥിതി അറിയുവാനും പുതിയ അപേക്ഷകൾ നൽകാവുന്നതാണ്.
നടപടിക്രമം
1. ധനസഹായതുക അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു