അഭയ കിരണം-അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന പദ്ധതിയാണ് അഭയ കിരണം പദ്ധതി, പ്രതിമാസം 1000 രൂപയാണ് ധനസഹായം ലഭിക്കുക. വീടില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് ആണ് പ്രതിമാസ ധനസഹായം ലഭിയ്ക്കുക. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പെടുന്ന/ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തവരുമായ വിധവകള്‍ക്ക് അഭയസ്ഥാനം നല്കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതാണ്.
 

പ്രായപരിധി : 50 വയസ്സിനു മുകളില്‍
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 ഫെബ്രുവരി 20


നിബന്ധനകൾ

1.വിധവ ആയിരിക്കണം
2.വാര്‍ഷിക വരുമാനം 1 ലക്ഷത്തില്‍ താഴെ
3.വിധവ സര്‍വ്വീസ് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവരാകരുത്
4.പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാകാന്‍ പാടില്ല
5.വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കി വരുന്ന മറ്റ് ധന സഹായമോ ലഭിക്കുന്നവരായിരിക്കരുത്.( ഉദാ- ആശ്വാസ കിരണം, 6.സമാശ്വാസം മുതലായവ)
7.ടിയാള്‍ ബന്ധുവിന്റെ പരിചരണത്തില്‍ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധി/ വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കണം.
8.താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടുകളോ സൗകര്യമോ ഉള്ള വിധവകള്‍ ആയിരിക്കരുത്.
9.ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരിയായി കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല


ഹാജരാക്കേണ്ട രേഖകൾ

1.വയസ്സു തെളിയിക്കുന്ന രേഖ
2.വരുമാന സര്‍ട്ടിഫിക്കറ്റ്
3.ബന്ധുവിന്റെ പരിചരണത്തില്‍ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധി/ വില്ലേജ് ഓഫീസര്‍ നല്‍കുന്ന രേഖ


അപേക്ഷ എവിടെ കൊടുക്കണം

www.schemes.wcdkerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി (അപേക്ഷ നൽകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക )


നടപടിക്രമം

ധനസഹായതുക അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail