ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളിൽ ഉന്നത പഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കും. ഇതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട അവസാന തിയതി : 2023 ഫെബ്രുവരി 10
ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത.
ആരൊക്കെ അപേക്ഷിക്കാൻ പാടില്ല!
ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.*
പ്രത്ത്യേക ശ്രദ്ധയ്ക്ക്
1. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരാകണം. പ്രവാസികൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല.
2. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
3 .ബി.പി.എൽ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും.
4. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
5. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് മാത്രമേ സ്‌കോളർഷിപ്പിന് അർഹയതയുണ്ടാകു.
സ്കോളർഷിപ് തുക
പരമാവധി 5,00,000 രൂപ
അപേക്ഷിക്കേണ്ട രീതി
www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതം ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. - 33
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
1. പൂർണ്ണമായ അപേക്ഷ ഫോട്ടോ സഹിതം സമർപ്പിക്കുക.
2. എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ, ബിരുദം/ബിരുദാനന്തര ബിരുദം
തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
3. വിദേശത്ത് സർവ്വകലാശാലകളിൽ പഠിക്കുന്നത്/പ്രവേശനം ലഭിച്ചത് തെളിയിക്കുന്ന
രേഖകൾ
(അഡ്മിഷൻ കാർഡ്, കോഴ്സ് ഫീസ് ഒടുക്കിയതിന്റെ രസീത്, ഐ.ഡി.കാർഡ് എന്നീ രേഖകൾ)
4. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾക്കൊള്ളണം).
5. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
6. ആധാർ കാർഡിന്റെ കോപ്പി
7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്/മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
8. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്ന്)
9. വയസ്സ് തെളിയിക്കുന്ന രേഖ (SSLC/ ജനന സർട്ടിഫിക്കറ്റ് )
10. റേഷൻ കാർഡിന്റെ പകർപ്പ്
11. പാസ് പോർട്ടിന്റെ പകർപ്പ്
12. വിദേശ വിസയുടെ പകർപ്പ്
13. വിദേശ പഠനത്തിനായി ലോൺ എടുത്തിയിട്ടുള്ള വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ലോൺ സംബന്ധിച്ചുള്ളതും ലോൺ അക്കൌണ്ടിൽ 31.03.2023 വരെ പ്രതിവർഷം കൂട്ടിച്ചേർക്കുന്ന പലിശ തുക വ്യക്തമാക്കുന്ന ബാങ്ക് മാനേജരുടെ സർട്ടിഫിക്കറ്റ്
14. നിലവിൽ കോഴ്സ് പ്രവേശനം നേടി ഒരു വർഷം പൂർത്തിയാക്കിയ അപേക്ഷകർ സ്ഥാപനമേധാവിയിൽ നിന്നോ വകുപ്പ് മേധാവിയിൽ നിന്നോ പഠന പുരോഗതി സംബന്ധിച്ച സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
15. മറ്റു അനുബന്ധ രേഖകൾ
വിലാസം
ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്,
നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33
http://www.minoritywelfare.kerala.gov.in