വിദേശ പഠന സ്കോളർഷിപ്
സംസ്ഥാനത്തെ നൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശ യൂണിവേഴ്സിറ്റികളിൽ ബിരുദം അല്ലെങ്കിൽ ബിരിദാനന്ദര ബിരുദം കോഴ്സ്കൾക്ക് ഉപരിപടനം നടത്തുന്നതിന് സ്കോളർഷിപ് അനുവദിക്കുന്നതിനായ് അപേക്ഷകൾ ക്ഷണിക്കുന്നു.
സ്കോളർഷിപ് തുക
- പരമാവധി 5,00,000 രൂപ
യോഗ്യത
- വിദേശ പഠനത്തിനായ് ഇന്ത്യയിലെ ദേശാസാൽകൃത / ഷെഡ്യൂൾഡ് ബാങ്കിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡവോലോപ്മെന്റ് ഫിനാൻസ് കോഓർപറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നോ വിദ്യഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്സിടിയാണ് സ്കോളർഷിപ്ആയി ആനുവദിക്കുന്നത്.
- കുടുംബം കേരള സംസ്ഥാനത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം
- ഡിപ്ലോമ /പോസ്റ്റ് ഡിപ്ലോമ സ്റ്റുഡന്റസ്ന് സ്കോളർഷിപ്ന് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.
- വിദേശ ഉപരി പഠനത്തിന് മറ്റു ഏതെകിലും സർക്കാർ ധനസഹായമോ സ്കോളർഷിപ്പോ ലഭിച്ചിട്ട് ഉള്ളവർക്കും അപേക്ഷിക്കാൻ സാധിക്കുന്നതല്ല
- BPL വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന
- APL വിഭാഗകാർക്ക് വാർഷിക വരുമാനം 8ലക്ഷം കവിയരുത്
- ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടിയിട്ടുള്ള വിദ്യർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളു
- അപേക്ഷകർക്ക് ദേശാസൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട വിധം
- ഡയറക്ടർ നൂനപക്ഷ ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗം വഴിയോ ലഭ്യമാക്കേണ്ടതാണ്.
- അധിക വിവരത്തിന് - 0471 2300524, 0471 2300524
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി - 16 ഡീസംമ്പർ 2024
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക