എസ് എം എ എം പദ്ധതി - കര്‍ഷകര്‍ക്ക് കാര്‍ഷിക മെഷീനറികള്‍

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

  • എസ് എം എ എം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷിക മെഷീനറികള്‍ വാങ്ങുുവാന്‍ അവസരമുണ്ട്.

  • പുല്ലുവെട്ടി, ഡ്രയര്‍, ലാഡര്‍, മെതിയന്ത്രം, ടില്ലര്‍ , ട്രാക്ടര്‍, തീറ്റപ്പുല്ല് കട്ടിംഗ് മെഷീന്‍, കൊയ്ത്ത് മെഷീന്‍ , പവര്‍സ്‌പ്രെയര്‍, പമ്പ്സെറ്റ്, ഞാറുനടീൽ യന്ത്രം തുടങ്ങി നമ്മുടെ ആവശ്യമനുസരിച്ചു കാർഷികോപകരണങ്ങൾ 40–50 ശതമാനം സബ്സിഡിയോടെ ലഭിക്കും.

  • ഓരോ യന്ത്രത്തിനും വ്യത്യസ്ത നിരക്കിലാണു സബ്സിഡി.

  • കാടുവെട്ടി യന്ത്രത്തിന് 30,000 രൂപവരെ സബ്സിഡി ലഭിക്കുന്നു. 

  • ട്രാക്ടറിന് രണ്ടുലക്ഷം രൂപവരെ സബ്സിഡി ലഭിക്കുന്നു.
     

പ്രായപരിധി: ഇല്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ഇല്ല

നിബന്ധനകൾ

1. കേരളത്തിലെ കൃഷിക്കാരന്‍ ആയിരിക്കണം
2. സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം

 

ഹാജരാക്കേണ്ട രേഖകൾ

1. ആധാര്‍ കാര്‍ഡ്

2. കൃഷിക്കാരന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

3. ഭൂമിയുടെ കൈവശാവകാശരേഖ (ROR)

4. ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജിന്റെ കോപ്പി (അപേക്ഷകന്റെ വിവരങ്ങള്‍ അടങ്ങിയത്)

5. തിരിച്ചറിയല്‍ രേഖയുടെ കോപ്പി (ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐ ഡി, ഡ്രൈവിങ്ങ് ലൈസന്‍സ്, പാന്‍കാര്‍ഡ് ഏതെങ്കിലും ഒന്ന്)

6. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ( SC/ST/OBC ക്കാര്‍ക്ക്)

 

അപേക്ഷ എവിടെ കൊടുക്കണം

1. ഓണ്‍ലൈന്‍ ആയി വേണം സമര്‍പ്പിക്കുവാന്‍ - https://agrimachinery.nic.in- വെബ്‌സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • Registration ൽ farmer എന്നതിൽ ക്ലിക് ചെയ്യുക . 

  • തുടർന്ന് ആധാർ നമ്പർ കൊടുത്ത് മറ്റു വിവരങ്ങൾ കൂടി നൽകി രെജിസ്‌ട്രേഷൻ പൂർത്തീകരിക്കുക .

  • അപ്പോൾ ഒരു KL0000 തുടങ്ങുന്ന നമ്പർ User Name ആയും നൽകിയ ജനന തിയ്യതി പാസ്സ്‌വേർഡ് ആയും ലഭിക്കും.

  • ഇവ ഉപയോഗിച്ച് ഹോം പേജിൽ Login ൽ Farmer എന്നതിൽ ക്ലിക് ചെയ്ത് User Name, Password എന്നിവ നൽകി നിങ്ങളുടെ പേജ് തുറക്കാവുന്നതാണ്.

  • അതിനുശേഷം ഇടതുവശത്ത് കാണുന്ന Farmer Basic Details എന്ന് കാണുന്നവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ ,ആധാർ കാർഡ് ,ബാങ്ക് പാസ് ബുക്ക് ,കരം അടച്ച കോപ്പി എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. 

  • അതിനു ശേഷം ഇടതുവശത്ത് കാണുന്ന Add/ View അപ്ലിക്കേഷൻ ക്ലിക്ക് ചെയ്യുക.

  • തുടർന്ന് വരുന്ന സ്‌ക്രീനിൽ Register New Application ക്ലിക് ചെയ്യുക. 

  • തുടർന്ന് വരുന്ന സ്‌ക്രീനിൽ select Land Location സെലക്ട് ചെയ്യുക.

  • അതിൽ നിങ്ങൾ രജിസ്റ്റർ ചെയ്‌ത കൃഷിഭവൻ /വില്ലേജ് കാണിക്കും.

  • അത് തിരഞ്ഞെടുത്ത ശേഷം താഴെ കാണുന്ന select implement to apply for എന്നത് സെലക്ട് ചെയ്യുക.

  • അതിൽ വിവിധ തരം മെഷീൻകളുടെ ലിസ്റ്റ് വരുന്നത് കാണാം .അതിൽ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന മെഷീൻ ക്ലിക് ചെയ്യുക.

  • അത് കഴിഞ്ഞു താഴെ കാണുന്ന view terms & condition ക്ലിക് ചെയ്യുക.

  • പിന്നീട് വരുന്ന നിർദ്ദേശങ്ങൾ വായിച്ചശേഷം ഇടതു വശത്തു കാണുന്ന ചതുരത്തിൽ ടിക് ചെയ്യുക.

  • അത് കഴിഞ്ഞു add application കൊടുക്കുക.

  • തുടർന്ന് വരുന്ന ബോക്സിൽ ok കൊടുക്കുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒരു OTP വരുന്നതാണ്.

  • അതുകൂടി അടിച്ചു കൊടുക്കുന്നതോടെ നിങ്ങളുടെ അപേക്ഷയുടെ നടപടികർമ്മങ്ങൾ പൂർത്തിയാവുന്നു.

 

നടപടിക്രമം

1. അപേക്ഷ നൽകാൻ ഓഫിസുകൾ കയറിയിറങ്ങേണ്ടതില്ല. ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ നൽകിയാൽ അത് ആദ്യം വെയിറ്റിങ് ലിസ്റ്റിൽ സ്ഥാനം പിടിക്കും. തുടർന്ന് അലോട്മെന്റ് ലഭിക്കുന്നതോടെ കൺഫർമേഷൻ ആകും. വെബ്സൈറ്റിലെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇൻ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ എന്ന ലിങ്കിലൂടെ ഫാർമർ മെനുവിലെത്തി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാകുന്നത്. അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കുവാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചശേഷം , അപേക്ഷ അംഗീകരിച്ചാല്‍ അതാതു ജില്ലകളിലെ എസ് എം എ എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അംഗീകൃതഡീലര്‍മാരില്‍ നിന്നും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാവുന്നതാണ്‌

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail