താമരശ്ശേരി രൂപതയുടെ കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന START (St. Thomas Acadamy for Research and Training) ൽ കുറഞ്ഞ ഫീസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് പഠിക്കാൻ അവസരം
ആധുനിക കാലത്തെ മുന്നേറ്റങ്ങൾക്ക് ഊർജ്ജമേകുന്ന ഇന്ധനമാണല്ലൊ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യരെ പോലെ ചിന്തിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനുമുള്ള കഴിവുകൾ കമ്പ്യൂട്ടറുകളിലേക്കും മെഷീനുകളിലേക്കും പകർത്തുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത്. ശാസ്ത്രം ഇത്രകണ്ട് വികാസം പ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ കമ്പ്യൂട്ടറുകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും കുറിച്ചുള്ള അറിവുകൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വികസിപ്പിക്കുക, അവരെ ആഗോള സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങൾക്ക് സജ്ജരാക്കുക എന്നീ ലക്ഷ്യത്തോടെ സ്റ്റാർട്ട് ഒരുക്കുന്ന ഈ ഏക വർഷ കോഴ്സ് ദേശീയവും അന്തർദേശീയവുമായ തൊഴിൽ മേഖലകളിൽ എത്തിപ്പെടാൻ ഓരോ വിദ്യാർത്ഥിയെയും പ്രാപ്തരാക്കുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്താണെന്നും; അതിന്റെ പ്രായോഗികതയെ കുറിച്ചും കൂടുതൽ മനസ്സിലാക്കുവാനുമുള്ള ഏറ്റവും നല്ല മാർഗമാണ് ഈ കോഴ്സ്.
കോഴ്സിന്റെ കാലാവധി - 1 വർഷം
കോഴ്സ് ആരംഭിക്കുന്ന തിയതി - 2023 ജനുവരി 7
കോഴ്സിന്റെ പ്രധാന സവിശേഷതകൾ
-
കോഴ്സ് നടക്കുന്ന ദിവസം : എല്ലാ ശനിയാഴ്ചകളിലും
-
സമയം : 1:00pm - 4:00pm
-
ക്ലാസുകൾ അന്തർദേശീയ തലത്തിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ അധ്യാപകരാണ് നയിക്കുന്നത്.
-
വീട്ടിലിരുന്ന് ഓൺലൈൻ ആയോ അല്ലാത്തപക്ഷം ഓഫ്‌ലൈൻ ആയോ ക്ലാസ്സുകളിൽ സംബന്ധിക്കാവുന്നതാണ്.
കോഴ്സ് ഫീ - 9850/ pa
ആർക്കൊക്കെ പങ്കെടുക്കാം:
• പ്ലസ് ടു-വോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാവർക്കും ഈ കോഴ്സിൽ സംബന്ധിക്കാം.
• കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുകളെ കുറിച്ചുള്ള അടിസ്ഥാന അറിവുകൾ ഉണ്ടായിരിക്കണം.
• കോഴ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്വന്തമായി ലാപ്ടോപ്പ് ഉണ്ടായിരിക്കേണ്ടതാണ്.
ക്ലാസുകൾ നയിക്കുന്നത്
നെതർലാൻഡ്സിൽ ഉള്ള ഡീപ്പ്-ടെക് കമ്പനിയുടെ AI പ്രാക്ടീഷനറും സിഇഒയും ആയ റെൻജി ജോൺ ആണ് ക്ലാസുകൾ നയിക്കുന്നത്. ഒന്നിലധികം രാജ്യങ്ങളിലെ സാങ്കേതികവും വാണിജ്യപരവുമായ റോളുകളിൽ അന്താരാഷ്ട്ര കമ്പനികളിലെ വിപുലമായ പ്രവർത്തിപരിചയവും അനുഭവവും അദ്ദേഹത്തിനുണ്ട്. പൈതോൺ കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ജോലി നേടുന്നതിനുള്ള അധിക യോഗ്യതയായിരിക്കും ഈ കോഴ്സ്.
കോഴ്സ് ഫോർമാറ്റ്
1. പ്രഭാഷണം - 60 - 90 മിനിറ്റ്
2. ചോദ്യോത്തരം - 15 മിനിറ്റ്
3. പ്രാക്ടിക്കലുകൾ - 60 മിനിറ്റ്
MODULES
മൊഡ്യൂൾ 1 - PYTHON ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗിലേക്കുള്ള ആമുഖം
മൊഡ്യൂൾ 2 - പതിപ്പ് നിയന്ത്രണത്തിലേക്കും മറ്റ് ഡെവലപ്പർ വർക്ക്ഫ്ലോകളിലേക്കും ആമുഖം
മൊഡ്യൂൾ 3 - പൈത്തൺ II ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗിലേക്കുള്ള ആമുഖം
മൊഡ്യൂൾ 4 - ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആമുഖം
മൊഡ്യൂൾ 5 - ജൂപ്പിറ്റർ നോട്ട്ബുക്കുകളും മറ്റ് AI ടൂളുകളും
മൊഡ്യൂൾ 6 - പ്രോജക്റ്റ് വർക്ക് & സമർപ്പിക്കൽ
Phone Number:
0495 235 7843
9037 107 843 (whatsApp)
ഫാ. സുബിൻ കിഴക്കേവീട്ടിൽ
9744 458 111 (Course Director)
website -
www.startindia.org
Email:office@startindia.org
ADDRESS
START - St. Thomas Academy for Research and Training
Netaji Nagar,
Kottooli P.O
Kozhikode - 673 016
Kerala, INDIA