വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതയുടെ ഹെൽപ്പ് ഡെസ്ക് സംരംഭമായ Aider Foundation വെബ്ബിനാർ സംഘടിപ്പിക്കുന്നു.
തീയതി: 2023 ജൂൺ 27
സമയം: 7:30 pm
സെമിനാറിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ
* കുറഞ്ഞ ചെലവിൽ വിദേശത്തേക്ക് പഠിക്കാവുന്ന യൂണിവേഴ്സിറ്റികളും രാജ്യങ്ങളും ഏതെല്ലാം?
* ഓരോ രാജ്യത്തെയും വിശ്വസിക്കാവുന്ന നിലവാരമുള്ള യൂണിവേഴ്സിറ്റികളെ എങ്ങനെ കണ്ടെത്താം?
* വിദേശത്ത് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന ഏറ്റവും ജോലി സാധ്യത കൂടിയ കോഴ്സുകൾ ഏതെല്ലാം?
* വിദേശത്ത് പഠിക്കുമ്പോൾ പാർടൈം ജോലിയുടെ ലഭ്യതയും അതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണ്?
* അക്കോമഡേഷൻ സൗകര്യങ്ങൾ എങ്ങനെ ലഭ്യമാക്കാം?
* വിദേശ പഠനത്തിനുള്ള ബഡ്ജറ്റ് എങ്ങനെ തയ്യാറാക്കാം?
* ലോൺ അസിസ്റ്റന്റ് എങ്ങനെ ലഭ്യമാകും?
* വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ വിശ്വസ്തരായ ഏജൻസികളെ എങ്ങനെ തിരിച്ചറിയാം?
* വിദേശത്ത് പഠിക്കുമ്പോൾ എന്തെങ്കിലും ലീഗൽ ആയ പ്രശ്നങ്ങൾ വന്നാൽ ആരെയാണ് സമീപിക്കേണ്ടത്?
* ഓരോ രാജ്യത്തും PR ലഭിക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്.. അതിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ ഏതെല്ലാമാണ്?
* സ്റ്റുഡൻറ് വിസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ കൂടെ കൊണ്ടുപോകാൻ സാധിക്കുമോ? അവർക്ക് അവിടെ ജോലി ലഭിക്കാൻ സാധ്യതയുണ്ടോ?
* പോസ്റ്റ് സ്റ്റഡി വർക്ക് വിസയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഈ രംഗത്തു വർഷങ്ങളായി പ്രവർത്തിക്കുന്ന അഡ്വക്കേറ്റ്സ് അടങ്ങുന്ന Education രംഗത്തെ Experts ഉത്തരം നൽകുന്നു.
സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
NB: രജിസ്റ്റർ ചെയ്യുന്ന നിങ്ങളുടെ whats app നമ്പറിൽ നിങ്ങള്ക്ക് വെബ്ബിനാറിൽ പങ്കെടുക്കാനുള്ള ലിങ്ക് അയച്ചു നൽകുന്നതാണ്.