എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം

 

അപേക്ഷിക്കേണ്ട അവസാന തിയതി : 04/11/2023


സർക്കാർ എയ്ഡഡ് സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം 
 

സംസ്ഥാനത്തെ സ്ഥിരതാമസക്കാരും കേന്ദ്ര സർക്കാർ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് ആർഹത. 

 
സ്കോളർഷിപ്പ് തുക: 6000 രൂപ

 

സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.


രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയു ഒള്ളു.
കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 
(നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും.)



തിരഞ്ഞെടുപ്പ് പ്രക്രിയ 

വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കൂടുംബവാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം 1365 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തിരഞ്ഞെടുക്കുന്നത്. 


അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം 

എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ്  ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. 

 

എങ്ങനെ രജിസ്റ്റർ ചെയ്യാം 

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

OFFICIAL  WEBSITE  - MINORITY  WELFARE DEPARTMENT
ഇവിടെ ക്ലിക്ക് ചെയ്യുക


Notification

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക 
ഇവിടെ ക്ലിക്ക് ചെയ്യുക 


PHONE  : 0471 2300524

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail