ഭവന സമുന്നതി പദ്ധതി 2024-25
കേരള സംസ്ഥാന മുന്നാക്ക സമുദായ ഷേമ കോർപറേഷൻ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഭവന സമുന്നധി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സംവരണതേര വിഭാഗങ്ങളിൽ പെടുന്ന 4 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് വീടുകളുടെ പുനുരുധാരണത്തിനുള്ള ധനസഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.
നിബന്ധനകൾ
1. പുനുരുദ്ധാരണത്തിനുള്ള വീടും വീട് ഉൾപ്പെടുന്ന വസ്തുവും അപേക്ഷകന്റെ പേരിൽ ഉള്ളതായിരിക്കണം.
2. പുനുരുദ്ധാരണത്തിനു അപേക്ഷ സമർപ്പിക്കുന്ന അപേക്ഷകൻ നിലവിൽ അതാത് വീട്ടിലെ സ്ഥിര താമസക്കാരൻ ആയിരിക്കണം.
3. വീടും വീട് ഉൾപ്പെടുന്ന വസ്തുവും ഒന്നലധികം ആളുകളുടെ പേരിൽ ആണെങ്കിൽ മുഴുവൻ വ്യക്തികളുടെയും സമ്മതംപാത്രം മുദ്രപത്രത്തിൽ ഹാജരാക്കേണ്ടതാണ്.
4. സംസ്ഥാന സർക്കാരിന്ടെയോ കേന്ദ്ര സർക്കാരിന്ടെയോ ഭവന പക്തതികളുടെ ഗുണബോക്താവായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.
5. കുടുംബത്തിന്റെ വാർഷിക വരുമാനം 4ലക്ഷം കവിയാൻ പാടുള്ളതല്ല
സമർപ്പിക്കേണ്ട രേഖകൾ
1. വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് /SSLC സർട്ടിഫിക്കറ്റിൽ ജാതി രേഖപെടുത്തിയ പേജ്
2. 2024-25 വർഷത്തിലെ വീട്ടുകരം അടച്ച രസീത് അല്ലെങ്കിൽ ഉടമസ്ഥ അവകാശ സർട്ടിഫിക്കറ്റ്.
3. പുനുരുധർണത്തിനുള്ള വീട്ടിലെ സ്ഥിര താമസക്കാരൻ ആണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം
4. വീട് സ്ഥിതി ചയ്യുന്ന സ്ഥലത്തിന്റെ വസ്തുക്കരം.
5. പുതിയ റേഷൻ കാർഡ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 10 സെപ്റ്റംബർ 2024, 5PM
അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ കോർപ്പറേഷനിൽ ഹാജറക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും