മുൻഗണനാ റേഷൻ കാർഡു വിഭാഗത്തിൽ പെടാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും ഉണ്ട്. അവർക്ക് മുൻഗണന റേഷൻ കാർഡിലേക്ക് മാറ്റുവാൻ നല്ലൊരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മുൻഗണന വിഭാഗത്തിൽ പെടാത്ത APL കാർഡിൽ നിന്ന് BPL കാർഡിലേക്ക് മാറാൻ ഇപ്പോൾ അപേക്ഷിക്കാം.
പ്രായപരിധി: ബാധകമല്ല
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 10 ആഗസ്റ്റ് 2023
ശ്രദ്ധിക്കുക
- നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യേ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.
- സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും ഒന്നിൽ പെട്ടവർക്ക് വെള്ള (NPNS) കാർഡ് തന്നെയായിരിക്കും.
- 1000 square feet ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, കുടുംബത്തിൽ നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും “രണ്ടെണ്ണം ഒരുമിച്ച് ഉള്ളവർക്കും വെള്ള (NPNS) കാർഡ് തന്നെയായിരിക്കും.
- എന്നാൽ പുതിയ സർക്കാർ അറിയിപ്പനുസരിച്ച് 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം മാത്രമുള്ളവർക്ക് നീല കാർഡിന് അർഹതയുണ്ട്. (NB: നിലവിൽ നീല കാർഡിലേക്ക് മാറ്റുന്നത് നിർത്തിയിരിക്കുകയായിരുന്നു.
- കൂടാതെ സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ,സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ, ഇവയിൽ ഏതെങ്കിലും ഒരെണ്ണം പോലും ഇല്ലാത്ത വർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം (Pink)
- മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എസ്സ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് പ്രത്യേക പരിഗണന നൽകും
നിബന്ധനകൾ
BPL പട്ടികയിൽ അംഗമാവാനുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്.
- നിർദ്ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം
- വിധവ ഗൃഹനാഥയായ കുടുംബം
- അവിവാഹിതയായ അമ്മ
- ഉപേക്ഷിക്കപ്പെട്ട സ്ത്രീ നയിക്കുന്ന കുടുംബം
- ആശ്രയ പദ്ധതിയിൽ അംഗങ്ങളായവർ
- കുടുംബത്തിൽ ആർക്കെങ്കിലും ഗുരുതര രോഗങ്ങൾ ഉള്ളവർ
- തദ്ദേശ സ്വയംവരണ മാനദണ്ഡപ്രകാരം BPL പട്ടികയിൽ ഉൾപ്പെട്ട കുടുംബം
- പട്ടികവർഗ്ഗ വിഭാഗം
- പരമ്പരാഗത അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങൾ
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ
1. വരുമാന സർട്ടിഫിക്കറ്റ്
2 വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത്
3. ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ് (2023 -24 വർഷത്തെ )
4. 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയത്.
5 2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ, ആയതിനുള്ള അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
6 സ്ഥലം ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലജ് ഓഫീസറുടെ സാക്ഷ്യപത്രം
7. വീടില്ലെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
8. രോഗാവസ്ഥ ഭിന്നശേഷി ഉള്ളവർ ആയത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
അപേക്ഷ എവിടെ കൊടുക്കണം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അക്ഷയ സെന്ററുകളിലൂടെയോ സിറ്റിസൺ ലോഗിൻ വഴിയോ civilsupplieskerala.gov.in എന്ന വെബ് സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി മുൻഗണനാ പട്ടിക തയ്യാറാക്കി അർഹതയുള്ളവർക്ക് മുൻഗണനാ റേഷൻകാർഡ് ലഭ്യമാക്കും.
ഓൺലൈൻ അപേക്ഷ നൽകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക