സ്ത്രീകൾക്കായി കാനറ ഏയ്ഞ്ചൽ
ഇന്ത്യയിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ഒരു സേവിങ്സ് അക്കൗണ്ട് സ്കീം. കാനറ ബാങ്കിൽ ആണ് ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുക. കാനറ ഏയ്ഞ്ചൽ എന്ന പേരിലാണ് ഇത് അറിയപെടുക. അനവധി ബെനഫിറ്റ്സ് ഉള്ള സ്കീം ആണിത്. 18 വയസ് മുതൽ 69 വയസ് വരെ ഉള്ള സ്ത്രീകൾക്കാണ് അക്കൗണ്ട് തുടങ്ങാൻ ആവുക.
സവിശേഷതകൾ
- ലാവെൻഡർ, റോസ് , ഓർക്കിഡ് എന്നിങ്ങനെ മൂന്നു തരം അക്കൗണ്ട്സ് ആണ് ഉള്ളത്
- അക്കൗണ്ടിനൊപ്പം 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ക്യാൻസർ കവറേജ് ലഭിക്കും
- അക്കൗണ്ട് ഹോൾഡർ ക്ക് 8 മുതൽ 26 ലക്ഷം വരെ അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 2 ലക്ഷം അപകട മരണ ഇൻഷുറൻസ്, ഭർത്താവിന് 4 ലക്ഷം എയർ ആക്സിഡന്റ് ഇൻഷുറൻസ്,
- ഫ്രീ പ്ലാറ്റിനം എടിഎം കാർഡ് ( വാർഷിക ഫീസ് ഇല്ലാതെ)
- ഫ്രീ ലോക്കർ ഓപ്പറേഷൻ( പരിധിയില്ലാതെ)
- ഒരു ലക്ഷം രൂപ വരെ ഡെയിലി വിത്‌ഡ്രോവൽ ലിമിറ്റ്
- നോ SMS ചാർജ്
- ഹോം ലോൺ വെഹിക്കിൾ ലോൺ എന്നിവക്ക് ചുരുങ്ങിയ പലിശ
- 15% വരെ ലോക്കർ റെന്റൽ ചാർജ് കിഴിവ്
- ഫ്രീ NEFT/RTGS/IMPS
- കാർഡ് ബേസ്ഡ് ഫ്രീ ഹെൽത്ത് ചെക്കപ്പ്
- പെൺ മക്കളുടെ എഡ്യൂക്കേഷൻ ലോൺ പ്രോസാസിങ് ചാർജ് ഒഴിവ്
ആവശ്യമായ ഡോക്യുമെന്റ്സ്
- ബാങ്കിൽ നിന്ന് ലഭിക്കുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചത്
- 2 ഫോട്ടോഗ്രാഫ്
- ഒറിജിനൽ ആധാർ കാർഡ്, പാൻ കാർഡ് (ഓരോ കോപ്പിയും )
അക്കൗണ്ട് തുടങ്ങുന്നതിനായി അടുത്തുള്ള കാനറ ബാങ്ക് ബ്രാഞ്ചിൽ സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്ക്