സൗജന്യ PSC, UPSC കോച്ചിങ് - അപേക്ഷ ക്ഷണിച്ചു - @ CCMY - പൊന്നാനി,മലപ്പുറം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മലപ്പുറം പൊന്നാനിയിൽ   പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ psc, upsc മുതലായ മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക്‌ സൗജന്യമായി പരിശീലനം നൽകുന്ന റെഗുലർ/ഹോളിഡേ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

കോഴ്സ് കാലാവധി: 2023 ജനുവരി മുതൽ ജൂൺ വരെ.
 
അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി: അപേക്ഷ ഫോം ഡിസംബർ 6  മുതൽ വിതരണം ചെയ്യപ്പെടും , അവസാന തിയതി ഡിസംബർ  20

കോഴ്സ് ഓഫ്‌ലൈൻ ആയിരിക്കും 
 


കോഴ്സ് നടത്തപ്പെടുന്ന ദിവസങ്ങളും സമയവും: 

2 ക്യാറ്റഗറികളിൽ ആയാണ് കോച്ചിങ് നൽകുന്നത് 

1. റെഗുലർ ബാച്ച്  : തിങ്കൾ - വെള്ളി രാവിലെ 10:00 മുതൽ 04:00 വരെ 
2. ഹോളിഡേ ബാച്ച് (പഠിക്കുന്നവർക്കും, ജോലി ചെയ്യുന്നവർക്കും): രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10:00 മുതൽ 04:00 വരെ
 


ഹാജരാക്കേണ്ട രേഖകൾ: 

1 ആധാർ 
2 യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി
3 SSLC സർട്ടിഫിക്കറ്റിന്റെ കോപ്പി (CBSE സ്കൂൾ സർട്ടിഫിക്കറ്റ് ഉള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്)
4 രണ്ട്‌ പാസ്പോർട്ട് സൈസ് ഫോട്ടോ 
 

അപേക്ഷിക്കേണ്ടത് എങ്ങനെ?

1. ഹാജരാക്കേണ്ട രേഖകൾ സഹിതം പൊന്നാനി ഓഫീസിൽ നേരിട്ട് അപേക്ഷിക്കണം.
2. ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം അവിടുന്ന് തന്നെ പൂരിപ്പിച്ചു നൽകേണ്ടതാണ്.
 

അപേക്ഷ സമർപ്പിക്കേണ്ടത് എവിടെ?

1.പൊന്നാനി CCMY ഓഫീസിൽ 
2. ലൊക്കേഷൻ : ICSR  ചമ്രവട്ടം പ്രൊജക്റ്റ് ക്യാമ്പസ്സിന് സമീപം ഈശ്വരമംഗലം ,മലപ്പുറം    
3. ഗൂഗിൾ മാപ്പിൽ - CCMY ഓഫീസ്  പൊന്നാനി 

മലപ്പുറം പൊന്നാനിയിൽ   ഉള്ള CCMY ഓഫീസിലെ  കോണ്ടാക്ട് നമ്പർ  9895733289 ,0494-2667388 (കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്നതാണ്)
  
 

പ്രത്യേകം ശ്രദ്ധിക്കുക: അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന   കൂടുതൽ സഹായങ്ങൾക്ക് ബന്ധപ്പെടുക  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളെ സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ നൽകുക. Aider Foundation - പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. (Our Working Hours : Monday to Saturday from 10:00 AM to 04:00 PM) 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail