സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ psc, upsc മുതലായ മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി പരിശീലനം നൽകുന്ന റെഗുലർ/ഹോളിഡേ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
താമരശ്ശേരി രൂപതയിലെ പാറോപ്പടി, താമരശ്ശേരി, തിരുവമ്പാടി, തോട്ടുമുക്കം, കോടഞ്ചേരി ഫൊറോനകളിൽ ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന കോച്ചിങ് കേന്ദ്രമാണ് പുതിയറ
കോഴ്സ് കാലാവധി: 2023 ജനുവരി 1 മുതൽ ജൂൺ വരെ.
അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി: അപേക്ഷ ഫോം 2022 ഡിസംബർ 6 മുതൽ വിതരണം ചെയ്യപ്പെടും , അവസാന തിയതി ഡിസംബർ 20.
കോഴ്സ്
ഓഫ്‌ലൈൻ ആയിരിക്കും
കോഴ്സ് നടത്തപ്പെടുന്ന ദിവസങ്ങളും സമയവും:
2 ക്യാറ്റഗറികളിൽ ആയാണ് കോച്ചിങ് നൽകുന്നത്
1. റെഗുലർ ബാച്ച് : തിങ്കൾ - വെള്ളി രാവിലെ 10:00 മുതൽ 04:00 വരെ
2. ഹോളിഡേ ബാച്ച് (പഠിക്കുന്നവർക്കും, ജോലി ചെയ്യുന്നവർക്കും): ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10:00 മുതൽ 04:00 വരെ
ഹാജരാക്കേണ്ട രേഖകൾ:
1. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി
2. SSLC സർട്ടിഫിക്കറ്റിന്റെ കോപ്പി (CBSE സ്കൂൾ സർട്ടിഫിക്കറ്റ് ഉള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്)
3. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
അപേക്ഷിക്കേണ്ടത് എങ്ങനെ?
1. ഹാജരാക്കേണ്ട രേഖകൾ സഹിതം പുതിയറ ഓഫീസിൽ നേരിട്ട് അപേക്ഷിക്കണം.
2. ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം അവിടെത്തന്നെ പൂരിപ്പിച്ചു നൽകേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ടത് എവിടെ?
1. പുതിയറ CCMY ഓഫീസിൽ
2. ലൊക്കേഷൻ : ഫസ്റ്റ് ഫ്ലോർ ഹജ്ജ് ഹൗസ് (കസബ പോലീസ് സ്റ്റേഷൻ കോമ്പൗണ്ട്, കോഴിക്കോട്)
3. ഗൂഗിൾ മാപ്പിൽ - കോഴിക്കോട് സബ് ട്രെഷറി പുതിയറ എന്നോ ഹജ്ജ് റീജിയണൽ ഓഫീസ്, കോഴിക്കോട് എന്നോ തിരയാവുന്നതാണ്.
കോഴിക്കോട് പുതിയറയിലുള്ള CCMY ഓഫീസിലെ കോണ്ടാക്ട് നമ്പർ: 9446643499 , 9846654930 , 9447881853 (കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്നതാണ്)
പ്രത്യേകം ശ്രദ്ധിക്കുക: അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന കൂടുതൽ സഹായങ്ങൾക്ക് ബന്ധപ്പെടുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളെ സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ നൽകുക. Aider Foundation - പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. (Our Working Hours : Monday to Saturday from 10:00 AM to 04:00 PM)