കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയതും/പുതുക്കുന്നതും) ഓൺലൈനായി അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവർ കേരളത്തിലെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2023-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 പെർസെെന്റെലിൽ കൂടുതൽ മാർക്കുവാങ്ങി വിജയിക്കണം. റെഗുലർ ബിരുദകോഴ്സിന് ഒന്നാംവർഷം ചേർന്നവരാകണം.ആകെ സ്‌കോളർഷിപ്പിന്‍റെ 50 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15 ശതമാനം എസ്.സി. വിഭാഗത്തിനും 7.5 ശതമാനം എസ്.ടി. വിഭാഗത്തിനും 27 ശതമാനം ഒ.ബി.സി. വിഭാഗത്തിനും. ഓരോവിഭാഗത്തിലും അഞ്ച് ശതമാനം ഭിന്നശേഷിവിഭാഗത്തിനും നീക്കിവെച്ചിരിക്കുന്നു. ബിരുദതലം മുതൽ (പ്രൊഫഷണൽ കോഴ്സുൾപ്പെടെ) പരമാവധി അഞ്ച് വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് 3:3:1 എന്ന അനുപാതത്തിലാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്.
പ്രായപരിധി - 18-നും 25-നും ഇടയിൽ.
അപേക്ഷ നൽകേണ്ട അവസാന തിയ്യതി - 31/12/2023
നിബന്ധനകൾ
1. കേരളത്തിലെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2023-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിക്കണം.
2. റെഗുലർ ബിരുദകോഴ്സിന് ഒന്നാംവർഷം ചേർന്നവരാകണം.
3. കുടുംബവാർഷികവരുമാനം ആകെ 45 ലക്ഷം കവിയരുത്.
4. മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ആകരുത്
ഹാജരാക്കേണ്ട രേഖകൾ
1. അപേക്ഷയുടെ പ്രിന്റൗട്ട്.
2. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
3. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
4. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
5. സ്ഥാപനമേധാവിയിൽനിന്നുള്ള പ്രവേശനറിപ്പോർട്ട്.
നടപടിക്രമം - അപേക്ഷയുടെ പ്രിന്റൗട്ട്, വരുമാനസർട്ടിഫിക്കറ്റ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയിൽനിന്നുള്ള പ്രവേശനറിപ്പോർട്ട് എന്നിവസഹിതം കോളേജിൽ സമർപ്പിക്കണം.
സ്കോളർഷിപ്പ് തുക - ബിരുദതലത്തിൽ ഒരുവർഷം 12,000 രൂപയും ബിരുദാനന്തര ബിരുദതലത്തിൽ ഒരുവർഷം 20,000 രൂപയുമാണ് സ്കോളർഷിപ്പ് തുക.
തുടർവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കാൻ ഓരോവർഷവും പുതുക്കണം. പുതുക്കുന്നതിനുള്ള മാനദണ്ഡം: വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. 75 ശതമാനം ഹാജർവേണം. പുതുക്കുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.ഓൺലൈനായി പുതുക്കാൻ കഴിയാതെവന്നാൽ തുടർവർഷങ്ങളിൽ പുതുക്കാം. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അപേക്ഷകർക്ക് ദേശസാത്‌കൃത ബാങ്കുകൾ ഒന്നിൽ ആധാർ ലിങ്ക് ചെയ്തിട്ടുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് വേണം. സ്കോളർഷിപ്പ് തുക കേന്ദ്രസർക്കാർ നേരിട്ട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷാഫോമിന്റെ പ്രിന്റൗട്ട്, അനുബന്ധരേഖകളുടെ പകർപ്പുകൾസഹിതം പഠിക്കുന്ന സ്ഥാപനത്തിൽ അഞ്ച് ദിവസത്തിനകം സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്