സെൻട്രൽ‍ സെക്ട്രൽ സ്കോളർഷിപ്പ് 2022

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കോളേജ് - ബിരുദ തല റെഗുലർ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി ബോർഡുകൾ നടത്തിയ 12-ാം ക്ളാസ്സ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം കുട്ടികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. 
ആകെ സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15 ശതമാനം സ്കോളർഷിപ്പുകൾ എസ്. സി വിഭാഗത്തിനും 7.5 ശതമാനം സ്കോളർഷിപ്പുകൾ എസ്. ടി വിഭാഗത്തിനും 27 ശതമാനം കോളർഷിപ്പുകൾ ഒബിസി വിഭാഗത്തിനും ഓരോ വിഭാഗത്തിലും 5 ശതമാനം ഭിന്നശേഷി വിഭാഗത്തിനും നീക്കി വെച്ചിരിക്കുന്നു. കേരളത്തിൽ അനുവദിക്കുന്ന ആകെ കോളർഷിപ്പ് 2324 ആണ് ബിരുദ തലം മുതൽ ( പ്രോഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) പരമാവധി 5 വർഷക്ക് നൽകുന്നു. സ്കോളർഷിപ്പ് സയൻസ്, കോഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രൂപ്പുകൾക്ക് 3:2:1 എന്ന അനുപാതത്തിൽ വീതിച്ചു നൽകും. ബിരുദ തലത്തിൽ പ്രതിമാസം 1000 രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ പ്രതിമാസം 2000 രൂപയുമാണ് സ്കോളർഷിപ്പു തുക. ഒരു അധ്യയന വർഷം പരമാവധി 10 മാസമാണ് സ്കോട്ട്ലർഷിപ്പ് അനുവദിക്കുന്നത്.

 

പ്രായപരിധി : ബാധകമല്ല
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 30 നവംബർ 2022

1. 12ാം ക്ലാസിൽ ഉയർന്ന വിജയം ലഭിച്ച കുട്ടികൾക്ക് അപേക്ഷിക്കാം.
2. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി മാറ്റി വച്ചിരിക്കുന്നു.
3. 5 വർഷം വരെ സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും.

സ്കോളർഷിപ്പ് തുക 

ബിരുദ തലം വരെ പ്രതിമാസം 1000 രൂപ.
ബിരുദാനന്തര ബിരുദം വരെ പ്രതിമാസം 2000 രൂപ.
കേരളത്തിൽ അനുവദിക്കുന്ന ആകെ സ്കോളർഷിപ്പ് 2324 ആണ്.



നിബന്ധനകൾ

1. യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 80 ശതമാനം മാർക്ക് മാർക്ക് നേടിയിരിക്കണം 

2. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കുറവായിരിക്കണം

3. അപേക്ഷകർ അംഗീകര സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവരായിരിക്കുന്നു,

4. മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല

ഹാജരാക്കേണ്ട രേഖകൾ 

1. ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
2. ഹയർ സെക്കന്ററി - വൊക്കേഷണൽ ഹയർ സെക്കന്ററി മാർക്ക് ലിസ്റിന്റെ അസ്സൽ പകർപ്പ് 
3. ജാതി, ശാരീരിക വൈകല്യം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ( എസ്.സി, എസ്ടി, ഒബിസി, പിഎച്ച് എന്നിവർക്ക്)
4. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട്.
 

അപേക്ഷ എവിടെ കൊടുക്കണം

1. അപേക്ഷ ഓൺലൈൻ ആയി നൽകുവാൻ - ഇവിടെ ക്ലിക്ക് ചെയ്യുക.


നടപടിക്രമം

1. ഓൺലൈൻ ആയി ചെയ്തു കഴിഞ്ഞതിനുശേഷം രേഖകൾ കോളേജ് ഓഫീസിൽ ഹാജരാക്കണം
 

വിശദ വിവരങ്ങൾക്ക് 

SECTION OFFICER, NATIONAL SCHOLARSHIP, DEPT OF HIGHER EDN,
MINISTRY OF EDUCATION, WEST BLOCK 1, 2ND FLOOR, WING 6, ROOM NO 6, RK PURAM, SECTOR I, NEW DELHI 110066, 

Tel 011-20862360, 
email es3.edu@nic.in

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail