സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2023- 24

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2023- 24 (പുതിയത്‌) അപേക്ഷ ക്ഷണിച്ചു. (പെൺകുട്ടികൾക്ക് മാത്രം)


സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2023-24 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപൻ്റ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷ നൽകേണ്ട അവസാന തീയതി - 24/02/2024
 


സ്കോളർഷിപ്പ് തുക

 

കോഴ്സ്           
 
സ്കോളർഷിപ്പുകളുടെ എണ്ണം പ്രതിവർഷം അനുവദിക്കുന്ന തുക
 
ബിരുദം 3000 5000
ബിരുദാനന്തര ബിരുദം 1000 6000
പ്രൊഫഷണൽ കോഴ്സ് 1000 7000
ഹോസ്റ്റൽ സ്റ്റെപ്പ്മെൻറ് 2000 13000
 

യോഗ്യത മാനദണ്ഡം

 

1.വിദ്യാർത്ഥികൾ കേരളത്തിലെ താമസക്കാരായിരിക്കണം.

2.വിദ്യാർത്ഥികൾ മുസ്ലീം, ലാറ്റിൻ, പരിവർത്തിത ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരായിരിക്കണം.

3.പെൺകുട്ടികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ.

4.അപേക്ഷാർത്ഥിക്ക് ഗവ./ എയ്ഡഡ് സ്ഥാപനത്തിൽ ബിരുദത്തിനോ ഉയർന്ന കോഴ്‌സുകൾക്കോ പ്രവേശനം ഉണ്ടായിരിക്കണം.

5.മെറിറ്റ് സീറ്റിൽ നിന്ന് സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

6.കുടുംബത്തിൻ്റെ വാർഷിക വരുമാനം പ്രതിവർഷം 8 ലക്ഷത്തിൽ കൂടരുത്.

7.വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ 50% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.

8.ഹോസ്റ്റൽ സ്റ്റൈപ്പൻ്റിന് അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കില്ല.

9. അപേക്ഷകർക്ക് സ്വന്തം പേരിൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
 
 

 അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

 

1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിൻ്ൗട്ട്,

2. എസ്.എസ്.എൽ.സി., പ്ലസ്പൂ/വി.എച്ച്.എസ്.ഇ, ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.

3. അലോട്ട്മെന്റ് മെമ്മോ - യുടെ പകർപ്പ്.

4. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിൻ്റെ ഒന്നാമത്തെ പേജിൻ്റെ പകർപ്പ്.

5. ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.

6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.

7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

8. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീ‌സിൽ നിന്ന്.

9. റേഷൻ കാർഡിന്റെ പകർപ്പ്.

10. ഹോസ്റ്റൽ വിദ്യാർത്ഥി ആണെങ്കിൽ ഹോസ്റ്റലറാണെന്ന് തെളിയിക്കുന്ന രേഖയും, ഹോസ്റ്റൽ ഫീസ് സംബന്ധിച്ച രേഖയും.
 
 

അപേക്ഷിക്കേണ്ട രീതി

 

1. www.minoritywelfare.kerala.gov - എന്ന വകുപ്പിൻ്റെ വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന - C.H. Mohammed Koya Scholarship (CHMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2. Apply online - ക്ലിക്ക് ചെയ്യുക

3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക

4. Registration form - ൽ തന്നിരിക്കുന്ന  Examination details (register no/roll number (പത്താം ക്ലാസിലെ രജിസ്റ്റർ നമ്പർ നൽകുക) personal details, Scholarship details asarilo tab - കളിൽ വരുന്ന ഫീൽഡുകൾ step by step ആയി Entry ചെയ്യുക

5. ഹോസ്റ്റലർ ആണോ എന്ന വിവരവും ആണെങ്കിൽ ഹോസ്റ്റൽ സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ളതാണോ എന്ന വിവരവും സെലക്ട് ചെയ്യുക.

6. സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണെങ്കിൽ പ്രവേശനം മെറിറ്റ് സീറ്റിലാണോ എന്ന വിവരം സെലക്ട് ചെയ്യുക.

7. Upload details tab- (Photo, Signature, SSLC Certificate, Income Certificate, Ration Card Copy) എന്നിവ 100 KB - ൽ താഴെയാക്കി upload ചെയ്യുക.

8. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.

9. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.

10. രജിസ്ട്രേഷൻ ഫോമിൻ്റെ പ്രിൻ്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
 
 

സ്ഥാപന മേധാവികളുടെ ശ്രദ്ധയ്ക്ക്

 

1. അപേക്ഷകർ സമർപ്പിച്ചിരിക്കുന്ന രേഖകൾ ചുമതലപ്പെടുത്തിയിരിക്കുന്ന (Verification) സ്ഥാപനമേധാവിയോ അദ്ദേഹം ഉദ്യോഗസ്ഥനോ ഓൺലൈനായി പരിശോധിക്കണം.

2. സൂക്ഷ്മ പരിശോധന പൂർത്തീകരിച്ച അപേക്ഷകൾ സ്ഥാപനമേധാവി ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം. (Approval)

3. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്തിരിക്കണം.

4. എല്ലാ രേഖകളുടെയും നിജസ്ഥിതി സ്ഥാപനമേധാവി ഉറപ്പു വരുത്തണം.

5. ബാങ്ക് അക്കൗണ്ട് സംബന്ധമായ എല്ലാ രേഖകളും (Account No, IFSC Code, Bank with Branch Name(latest)) ശരിയാണോ എന്ന് പ്രത്യേകം സ്ഥാപനമേധാവി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് reject ആവുകയാണെങ്കിൽ വകുപ്പ് ഉത്തരവാദിയല്ല.

6. വിജ്ഞാപനത്തിലെ നിശ്ചിത തീയതിക്കകം സ്ഥാപനമേധാവി അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവി ഉത്തരവാദിയായിരിക്കും.

7. ഗവൺമെന്റ്/എയ്‌ഡഡ് സ്ഥാപനങ്ങൾ അവർക്ക് ലഭിക്കുന്ന അപേക്ഷകൾ അതതു സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പരിശോധനയ്ക്ക് ആവശ്യാനുസരണം ഇവ ലഭ്യമാക്കേണ്ടതാണ്.

8. സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ അപേക്ഷകൾ സ്ഥാപനമേധാവി നേരിട്ടോ തപാൽ മുഖാന്തിരമോ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഡയറക്ടറേറ്റിലേയ്ക്ക് എത്തിക്കേണ്ടണ്ടതാണ്. 
 
 

വിലാസം


ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്,
നാലാംനില, വികാസ് ഭവൻ,
തിരുവനന്തപുരം-33.
 


 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail