മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം ആർക്കൊക്കെ ലഭിക്കും ?

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ആർക്കൊക്കെ അപേക്ഷിക്കാം ?

♦ഗുരുതര രോഗികൾക്കും വാർഷികവരുമാനം രണ്ടു ലക്ഷം കവിയാത്തവർക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം
♦ഒരാൾക്ക് ഒരുതവണ മാത്രമേ ലഭിക്കു
♦ക്യാൻസർ വൃക്കരോഗം തുടങ്ങിയവയാണെങ്കിൽ രണ്ടു വർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം


ആവശ്യമുള്ള രേഖകൾ 

1. ആറുമാസത്തിനകം ഉള്ള അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്
2. ആധാർ കാർഡ്
3. മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ
4. റേഷൻ കാർഡ് 
5. ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും നൽകണം

അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർ 
1. മരണ സർട്ടിഫിക്കറ്റ് 
2. എഫ്.ഐ.ആർ  
3. പോസ്റ്റുമോർട്ടം റിപ്പോർട്ട്
എന്നിവയുടെ പകർപ്പ് സഹിതം മരിച്ച് ഒരു വർഷത്തിനകം അപേക്ഷിക്കണം. 


► തീപിടുത്തത്തിൽ വീടോ ചെറുകിട കച്ചവട സ്ഥാപനങ്ങളോ നശിച്ചാലും വള്ളം, ബോട്ട്, തോണി, വല തുടങ്ങിയവയ്ക്ക് നാശം ഉണ്ടായാലും സഹായം ലഭിക്കും. 

► പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കളക്ടറുടെ ശുപാർശ ആവശ്യമുണ്ട് 


പണം ലഭിക്കുന്ന രീതി ?

ബാങ്ക് അക്കൗണ്ട് വഴിയാകും പണം ലഭിക്കുക.


എങ്ങനെ അപേക്ഷിക്കാം ?

cmo.kerala.gov.in  (ഇവിടെ ക്ലിക്ക് ചെയ്യുക ) എന്ന വെബ് പോർട്ടറിലൂടെ നേരിട്ടോ , അക്ഷയ കേന്ദ്രം വഴിയോ , എം.എൽ.എ , എംപി എന്നിവരുടെ ഓഫീസ് വഴിയോ മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ ഓഫീസിൽ തപാൽ അപേക്ഷ നൽകാം. 


♦ അപേക്ഷ പരിശോധിച്ച്  രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വില്ലേജ് ഓഫീസർമാർക്കാണ്.

♦ ആവശ്യമായ രേഖകൾ ഇല്ലെങ്കിലോ പോരായ്മകൾ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസർമാർ അപേക്ഷകരെ വിവരം അറിയിക്കണം.

♦ ആവശ്യമായ രേഖ ഇല്ലാത്തവ മാറ്റിവയ്ക്കും

♦ ഇക്കാര്യം അപേക്ഷകന് എസ്എംഎസ് സന്ദേശമായി ലഭിക്കും.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail