അഖിലേന്ത്യ സിവില്‍ സര്‍വ്വീസസ് ഫീ റീ ഇംബേഴ്‌സ്‌മെന്റ് സ്‌ക്കീം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

അഖിലേന്ത്യ സിവില്‍ സര്‍വ്വീസസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് 2021-2022 അധ്യയന വര്‍ഷത്തേക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും ഫീ റീ ഇംബേഴ്‌സ്‌മെന്റ് ചെയ്യുന്നതിനുള്ള  അപേക്ഷ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ക്ഷണിച്ചു. കോഴ്‌സ് ഫീസ് 20000 രൂപയും ഹോസ്റ്റല്‍ ഫീസ് പരമാവധി 10000 രൂപയുമാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ്നും അപേക്ഷിക്കാം.

പ്രായപരിധി: അതത് കോഴ്‌സിന് നിശ്ചയിക്കപ്പെട്ടത്
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 4 ഡിസംബർ 2021
 

നിബന്ധനകൾ

1. കേരളത്തില്‍ പഠിക്കുന്നവരായിരിക്കണം
2. കേരളത്തില്‍ താമസിക്കുന്നവരായിരിക്കണം
3. കേരള സിവില്‍ സര്‍വ്വീസസ് അക്കാദമി, ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സിവില്‍ സര്‍വ്വീസസ് പരിശീലനം നടത്തുന്നവരായിരിക്കണം
4. നോണ്‍ ക്രീമിലെയര്‍ പരിധിയില്‍ ഉല്‍പ്പെടുന്നവരായിരിക്കണം
5. ന്യൂന പക്ഷ മത വിഭാഗങ്ങളിലെ മുസ്ലിം, ക്രിസ്ത്യന്‍ , ജൈന, ബുദ്ധ, പാഴ്‌സി, സിഖ് വിഭാഗങ്ങളില്‍ പെട്ടവരായിരിക്കണം
6. കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത്
7. ബി പി എല്‍ കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
8. ബി പി എല്‍ കാരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ന്യൂന പക്ഷ മത വിഭാഗങ്ങളിലെ എ പി എല്‍ ക്കാരെയും പരിഗണിക്കും
9. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം

ഹാജരാക്കേണ്ട രേഖകൾ

1. അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്
2. SSLC, Plus 2 ,VHSE, Degree തുടങ്ങിയവടുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്
3. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍ ഒന്നാം പേജിന്റെ പകര്‍പ്പ്(പേര്, അക്കൗണ്ട് നമ്പര്‍, ബാങ്ക് ബ്രാഞ്ച്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉണ്ടായിരിക്കണം)
4. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ എന്‍.പി.ആര്‍ കാര്‍ഡിന്റെ പകര്‍പ്പ്
5. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
6. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അല്ലെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
7 വരുമാന സര്‍ട്ടിഫിക്കറ്റ് (അസ്സല്‍)
8. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
9. ഫീസ് അടച്ച രശീത്

അപേക്ഷ എവിടെ കൊടുക്കണം

1. http://dcescholarship.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
2. മറ്റ് സ്‌ക്കോളര്‍ഷിപ്പിനായി മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് candidate login ചെയ്യുക
3. അല്ലെങ്കില്‍ New registration click ചെയ്ത് submit click ചെയ്യുക
4. online ലൂടെ അപേക്ഷ നല്‍കിയതിനുശെഷം ലഭിക്കുന്ന User ID & Password വെച്ച് candidate login ചെയ്ത് കുടുംബ വാര്‍ഷിക വരുമാനം പൂരിപ്പിക്കുക
5. ഹോസ്റ്റലര്‍ ആണെങ്കില്‍ ഹോസ്റ്റല്‍ സ്ഥാപനമേധാവി അംഗീകരിച്ചതാണ് എന്ന വിവരവും സെലക്ട് ചെയ്യുക
6. സ്വാശ്രയ പ്രോഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണെങ്കില്‍ പ്രവേശനം മെറിറ്റ് സീറ്റിലാണ്‌ എന്ന വിവരം സെലക്ട് ചെയ്യുക
7. photo, Signature, SSLC certificate, income certificate. ration card copy തുടങ്ങിയവ upload ചെയ്യുക
8. സ്‌ക്കോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം view/print application ക്‌ളിക്ക് ചെയ്ത്‌രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് എടുക്കുക
9. രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കേണ്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail