വീട്, കെട്ടിടം എന്നിവയുടെ നിർമ്മാണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അസംഘടിതരായിട്ടുള്ളവർക്കായുള്ള ക്ഷേമപദ്ധതിയാണത്. 20 മുതൽ 54 വയസ്സുവരെയുള്ളവർക്കാണ് ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നത്. 600 രൂപയാണ് വാർഷിക പ്രീമിയം. 60 വയസ്സിനുശേഷം മിനിമം പെൻഷൻ 1600 രൂപ ലഭിക്കുന്നതിനൊപ്പം മറ്റ് വിവിധ ആനുകൂല്യങ്ങൾ അതത് കാലഘട്ടത്തിലെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ലഭിക്കുന്നതായിരിക്കും.
ക്ഷേമനിധിയിൽ ചേരുവാൻ ആവശ്യമായ രേഖകൾ
1. പാസ്സ്പോർട്ട് സൈസ് ഫോട്ടോ 3 എണ്ണം
2. ആധാർ കാർഡ് കോപ്പി
3. വോട്ടർ ഐഡന്റിറ്റി കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. സ്കൂൾ സർട്ടിഫിക്കറ്റ്
6. ബാങ്ക് പാസ്സ് ബുക്ക് കോപ്പി
ആനുകൂല്യങ്ങൾ
1. 60 വയസ്സിനുശേഷം മിനിമം പെൻഷൻ 1600 രൂപ
2. വിദ്യാഭ്യാസധന സഹായം
3. അംഗങ്ങളുടെ പെൺമക്കൾക്ക് വിവാഹത്തിന് സഹായധനം
4. ചികിത്സാഹ സഹായം
5. അംഗങ്ങൾ മരണമടഞ്ഞാൽ ആശ്രിതർക്ക് പെൻഷൻ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +919744342000