മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതി 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വർഷത്തിൽ പഠിച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം 1000 പേർക്ക് സ്കോളർഷിപ്പായി നൽകുന്നു. വിവിധ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തീകരിച്ച ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
 

അപേക്ഷിക്കേണ്ട അവസാന തിയതി : മാർച്ച് 10 

വാർഷിക വരുമാനപരിധി : 2.5 ലക്ഷം 


 

വിശദവിവരങ്ങൾ 

1. 2021 - 22 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ വിജയിച്ചവരിൽ നിന്നും ഡിഗ്രിതല പരീക്ഷയിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരെ തെരഞ്ഞെടുക്കുന്നത്.

2. ഡിഗ്രി/തത്തുല്യ കോഴ്സിൽ റെഗുലറായി കോഴ്സ് പൂർത്തീകരിച്ചവരിൽ 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിരിക്കണം. 

3. അതത് സർവകലാശാല നിഷ്കർഷിച്ചിട്ടുള്ള ഫോർമുല ഉപയോഗിച്ച് കണക്കാക്കുന്ന ആകെ മാർക്കിന്റെ ശതമാനമായിരിക്കും സ്കോളർഷിപ്പിനായി പരിഗണിക്കുക.യൂണിവേഴ്സിറ്റികൾ 

1. കേരള സർവകലാശാല
2.  കാലിക്കറ്റ് സർവകലാശാല
3.  കുസാറ്റ്
4.  എംജി സർവകലാശാല 
5. കണ്ണൂർ സർവകലാശാല 
6.  വെറ്ററിനറി സർവകലാശാല 
7.  കാർഷിക സർവകലാശാല
8.  ഫിഷറീസ് സർവകലാശാല
9.  നുവാൽസ്
10. സംസ്കൃത സർവകലാശാല
11.  എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല
12.  കേരള കലാമണ്ഡലം 
13.  ആരോഗ്യ സർവകലാശാല


എന്നീ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാർത്ഥികളായിരിക്കണം. 
മെറിറ്റ് അടിസ്ഥാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവരെയാണ് തെരഞ്ഞെടുക്കുക.തിരഞ്ഞെടുപ്പ് - വിഷയാടിസ്ഥാനത്തിൽ !

1.ഓരോ സർവകലാശലകളിലെയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്കോളർഷിപ്പിന്റെ എണ്ണം പരിമിതപ്പെടുത്തും.

 2. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 

3. ഓരോ സർവകലാശാലകളിലെയും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ വിഷയാനുസൃതമായി വെവ്വേറെയായിരിക്കും പരിഗണിക്കുന്നത്. സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോഴ്സുകളിലെ ഒരു വിഷയത്തിന്റെ വിവിധ സീമകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുന്നത്.

4. ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നൽകുന്ന ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ പരിഗണിക്കില്ല. 

5. സർവകലാശാലയിലെ ഗവൺമെന്റ് / എയ്ഡഡ്/ ഓട്ടോണമസ് / സെൽഫ് ഫിനാൻസ് കോളജുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക. സമർപ്പിക്കേണ്ട രേഖകൾ 

1. ഡിഗ്രി സർട്ടിഫിക്കറ്റ്
2. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്
3.വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനകം ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് 


ഈ രേഖകൾ അപേക്ഷിക്കുന്ന സമയത്ത് അപ് ലോഡ് ചെയ്യണം. 

എങ്ങനെ അപേക്ഷിക്കാം 

അപേക്ഷിക്കാനായി തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയുക 

Directorate  ഓഫ് കോൾലിഗേറ്റ് എഡ്യൂക്കേഷൻ ഗവണ്മെന്റ് ഓഫ് കേരള ഒഫീഷ്യൽ വെബ്സൈറ്റ് 
 www.dcescholarship.kerala.gov.in 

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയുക 


അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: 

0471-2306580
9447096580

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail