വിദ്യാഭ്യാസ ലോണുകള്‍ പലിശ 5 മുതല്‍ 8% വരെ - ക്രെഡിറ്റ് ലൈന്‍- 2

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

  • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ലോണുകൾ താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ  കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലൂടെ ലഭ്യമാക്കുന്നുണ്ട്.
  • മത ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക വികസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച നോൺബാങ്കിങ് ധനകാര്യ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (KSMDFC).
  • ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (NMDFC) ചാനലൈസിംങ് ഏജൻസിയായാണ് KSMDFC പ്രവർത്തിച്ചുവരുന്നത്.
  • ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലാണ് KSMDFC പ്രവർത്തിക്കുന്നത്.
  • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ലോണുകൾ താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലൂടെ ലഭ്യമാക്കുന്നുണ്ട്
ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നവിദ്യാർത്ഥികൾക്ക് ഒരു വർഷം മുതല് 5 വർഷം വരെ ദൈര്ഘ്യമുള്ള ടെക്നിക്കൽ, പ്രൊഫഷണൽ, സ്ക്കിൽ ഡവലപ്പമെന്റ് കോഴ്സുകൾ  പഠിക്കാനാണ് ക്രെഡിറ്റ് ലൈന് 2 പദ്ധതിയിലൂടെ ലോൺ അനുവദിക്കുന്നത്.
  • വിദ്യാർത്ഥിയുടെ പേരിലാണ് ലോൺ അനുവദിക്കുക. രക്ഷിതാവ് സഹ വായ്പക്കാരനായിരിക്കും.
  • കോഴ്സിനു ചെലവാകുന്ന തുകയുടെ 95 ശതമാനമോ അല്ലെങ്കിൽ വിദ്യാർത്ഥി ആവശ്യപ്പെട്ടിരിക്കുന്ന തുകയോ ഏതാണ് കുറവ് ആ തുകയാണ് ലോണ് ലഭിക്കുക.
  • ഇന്ത്യക്കകത്തു പഠിക്കുന്നതിന് പ്രതിവർഷം 4 ലകഷം രൂപ നിരക്കിൽ  20 ലക്ഷം രൂപയും വിദേശത്ത് പഠിക്കുന്നതിന് പ്രതിവർഷം 6 ലക്ഷം രൂപ നിരക്കിൽ  30 ലക്ഷം രൂപ വരെയും വായ്പയായി ലഭിക്കും.
  • ഓരോ വർഷവും വിദ്യാർത്ഥി അടക്കേണ്ട അഡ്മിഷൻ  ഫീസ്, ട്യൂഷൻ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റൽ  ചെലവുകൾ  എന്നീ ചെലവുകൾക്ക്  മാത്രമെ വായ്പ അനുവദിക്കുകയുള്ളൂ.
  • ഒരോ വർഷവും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ തുടർന്ന് പണം അനുവദിക്കുകയുള്ളു.
  • കോഴ്സ് പൂർത്തിയാക്കി ആറുമാസം കഴിയുമ്പോൾ മുതലോ അല്ലെങ്കിൽ ജോലി ലഭിക്കുന്നതു മുതലോ ഏതാണോ ആദ്യം എന്ന രീതിയിലാണ് തിരിച്ചടവ് ആരംഭിക്കുക.
  • അവസാന വർഷ പരീക്ഷയിൽ  വിദ്യാർത്ഥി തോല്ക്കുകയോ അല്ലെങ്കിൽ ഉന്നത പഠനത്തിനു ചേരുകയോ ചെയ്താലും തിരിച്ചടവ് തുടങ്ങണം.
  • NMDFC വഴി നടപ്പിലാക്കുന്ന ക്രെഡിറ്റ് ലൈൻ -1, ക്രെഡിറ്റ് ലൈൻ -2 എന്നീ പദ്ധതികളും KSMDFC വഴി നടപ്പിലാക്കുന്ന പാരന്റ് പ്ലസ് പദ്ധതിയുമടക്കം മൂന്നു തരം വിദ്യാഭ്യാസ ലോണുകൾ ആണ് KSMDFC അനുവദിക്കുന്നത്.
  • അപേക്ഷിക്കേണ്ട വിധം, തുകയുടെ വിനിയോഗം, തിരിച്ചടവ് കാലാവധി എന്നിവ ഒരേ പോലെയാണെങ്കിലും വരുമാനപരിധി, പലിശ നിരക്ക്, ലോൺ തുക, തിരിച്ചടവ് ആരംഭിക്കുന്ന തീയതി എന്നിവയിൽ മാറ്റങ്ങൾ ഉണ്ട്.

പ്രായപരിധി : 16 - 32

നിബന്ധനകൾ

1. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കുറവായിരിക്കണം

2. മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ ആയിരിക്കണം.

3. ഫുള്‍ടൈം റെഗുലര്‍ കോഴ്‌സുകള്‍ ആയിരിക്കണം.

4. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , എഐസിടിഇ, എംസിഐ തുടങ്ങിയ ഏജന്‍സികളുടെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍ പഠിക്കുന്നവര്‍ ആയിരിക്കണം.

5. NMDFC നല്‍കുന്ന മറ്റു വിദ്യാഭ്യാസ സ്‌ക്കീമുകള്‍ ലഭിക്കുന്നവരോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നവരോ ആയിരിക്കരുത്.

6 ഇന്ത്യക്കകത്തു പഠിക്കുന്നതിന് പ്രതിവര്‍ഷം 20 ലക്ഷം രൂപയും വിദേശത്ത് പഠിക്കുന്നതിന് പ്രതിവര്‍ഷം 30 ലക്ഷം രൂപ വരെയും വായ്പയായി ലഭിക്കും. പലിശ നിരക്ക് ആണ്‍കുട്ടികള്‍ക്ക് 8 ശതമാനവും പെണ്‍കുട്ടികള്‍ക്ക് 5 ശതമാനവുമാണ്.

7. തിരിച്ചടവ് കാലാവധി 60 മാസം.

8. ജാമ്യം നിര്‍ബന്ധമാണ്.
# വസ്തു ജാമ്യം കുറഞ്ഞത് 4 സെന്റില്‍ കുറയാത്ത വസ്തുവിന്റെ മതിപ്പുവിലയുടെ 80 ശതമാനം വരെ. അതതു വില്ലേജ് ഓഫീസുകളില്‍ നിന്ന് വില നിശ്ചയിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ്.

# സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങള്‍- പഞ്ചായത്ത് - മുനിസിപ്പാലിറ്റി - യൂണിവേഴ്‌സിറ്റി - സഹകരണ ബാങ്കുകള്‍ - എയിഡഡ് സ്‌ക്കൂള്‍ കോളേജ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കും.

# ജാമ്യക്കാരന് വായ്പാ കാലാവധിക്കുശേഷം ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും സര്‍വ്വീസ് ഉണ്ടായിരിക്കണം.

# 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഒരു ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാകും.

# 5 ലക്ഷം രൂപക്ക് മുകളിലുളള വായ്പകള്‍ക്ക് വസ്തു ജാമ്യം നിര്‍ബന്ധമാണ്.

ഹാജരാക്കേണ്ട രേഖകൾ
 
  1. കോളേജില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍, ഫീസ് ഘടന , യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ എന്നിവ സംബന്ധിച്ച രേഖകള്‍

  2. വിദ്യാര്‍ത്ഥിയുടേയും രക്ഷിതാക്കളുടേയുംആധാര്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ്, തെരെഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട/പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്

  3. ഒരോ വര്‍ഷവും വിജയകരമായി പൂര്‍ത്തിയാക്കി എന്ന കാര്യം വ്യക്തമാക്കുന്ന സഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്

  4. വിതരണം ചെയ്ത തുകയുടെ വിനിയോഗം സംബന്ധിച്ച രേഖകള്‍

  5. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍

അപേക്ഷ എവിടെ കൊടുക്കണം

1. പൂരിപ്പിച്ച അപേക്ഷകൾ റീജിയണൽ ഓഫീസുകളിൽ നേരിട്ടോ തപാലിലോ അയക്കണം.

2. അപേക്ഷ ഫോം (ഇവിടെ ക്ലിക്ക് ചെയ്യുക)

3. ഓഫീസ് അഡ്രസ്സ്

(കോഴിക്കോട്, വയനാട് ജില്ലക്കാർക്ക്) : Kerala State Minorities Development Finance Corporation Ltd. (KSMDFC) H.O. KURDFC Building, Chakkorathukulam, West Hill, Kozhikode - 673005, Kerala, India. Phone: 0495  2769366, 2369366, 2368366. Email: ksmdfc@gmail.com

(മലപ്പുറം ജില്ലക്കാർക്ക്) : Kerala State Minorities Development Finance Corporation Ltd. (KSMDFC) 1st Floor, Sunni Mahal Building, Jubilee Mini Bypass Road, Perinthalmanna, Malappuram – 679 322, Ph: 04933-297 017. Email: ksmdfcmpm@gmail.com

4. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷൻ വെബ്സൈറ്റ് - https://ksmdfc.org/

നടപടിക്രമം
  1. കൂടിക്കാഴ്ച സംബന്ധിച്ച തിയതി, സമയം ഇവ അപേക്ഷകരെ തപാല്‍ വഴിയോ ഫോണ്‍ വഴിയോ അറിയിക്കുന്നതാണ്. കൂടിക്കാഴ്ചക്കു വരുമ്പോള്‍ മേല്‍പറഞ്ഞ രേഖകളുടെ ഒറിജിനല്‍ കരുതണം. സ്ഥാപനത്തിന്റെ പേരിലേക്ക് നേരിട്ട് NEFT ആയോ ചെക്ക് ആയോ ആണ് വായ്പ വിതരണം ചെയ്യുക

  2. കൂടിക്കാഴ്ചയിൽ വായ്പ തുക തീരുമാനിച്ചുകഴിഞ്ഞാൽ തുടർന്ന് വസ്തു ജാമ്യത്തിനായി ഹാജരാക്കേണ്ട രേഖകൾ.

    • വസ്തുവിന്റെ അസ്സൽ ആധാരം

    • അടിയാധാരം / പട്ടയം

    • നടപ്പ് സാമ്പത്തിക വർഷത്തെ വസ്തുവിന്റെ നികുതി ചീട്ട്

    • കൈവശാവകാശ സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )

    • നോൺ അറ്റാച്ച് മെന്റ് സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )

    • വസ്തുവിന്റെ മതിപ്പുവില സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )

    • വസ്തുവിന്റെ ലൊക്കേഷൻ മാപ്പ്/ സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )

    • കുടിക്കട സർട്ടിഫിക്കറ്റ് 14 വർഷത്തേത് ( സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും)

  3. പ്രത്യേക ശ്രദ്ധയ്ക്ക്: രേഖകൾ അഡ്വക്കേറ്റിന്റെ പരിശോധനയ്ക്ക് വിധേയമായി മാത്രമേ ജാമ്യമായി സ്വീകരിക്കുകയുള്ളൂ. അഡ്വക്കേറ്റ് നിർദ്ദേശിക്കുന്ന മറ്റ് ആവശ്യമായ രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.

  4. എഗ്രിമെന്റ് വെച്ചശേഷം എഗ്രിമെന്റ് തീയതി വരെയുള്ള രണ്ടാമതൊരു കുടിക്കടം കൂടി അപേക്ഷകൻ ഹാജരാകേണ്ടതാണ്. അപേക്ഷകൻ ഓഫീസിൽ നൽകുന്ന എല്ലാ പ്രമാണങ്ങളുടെയും ആവശ്യമുള്ളത്ര പകർപ്പെടുത്ത് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. കാരണം വായ്പ മുഴുവനായി തിരിച്ചടച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതിനുശേഷമേ പ്രമാണങ്ങൾ തിരിച്ചു നൽകുകയുള്ളൂ. മേൽപ്പറഞ്ഞ രേഖകൾക്ക് പുറമേ കോർപ്പറേഷൻ ആവശ്യപ്പെടുന്ന മറ്റു രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail