എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ അധികാരപരിധിയിൽ വരുന്ന മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് വകുപ്പിന്റെ കീഴിൽ വരുന്ന directorate general of resettlement and employment എന്ന governing bodyആണ് . എല്ലാ സംസ്ഥാനങ്ങളിലും ഈ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. Administrative power അതാത് സ്റ്റേറ്റിനുള്ളതാണ്. തികച്ചും സൗജന്യമായ സേവനങ്ങൾ ആണ് പ്രൊവൈഡ് ചെയ്യുന്നത്.
1. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ എങ്ങനെ ചെയ്യാം ?
14 വയസ്സ് പൂർത്തിയായ ഒരാൾക്ക് നേടിയ യോഗ്യതയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാം. eg ഒന്നാം ക്ലാസ് നാലാം ക്ലാസ് ഏഴാം ക്ലാസ് പത്താം ക്ലാസ് എന്നിങ്ങനെ.
ഏത് യോഗ്യതയാണെങ്കിലും അത് തെളിയിക്കുന്ന രേഖ നിർബന്ധമാണ്.
ബന്ധപ്പെട്ട താലൂക്കിൽ സ്ഥിരതാമസം ആണെന്ന് തെളിയുന്ന രേഖ ഹാജരാക്കണം
Employment exchange office ൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ ആയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
14 വയസ് പൂർത്തിയായ ഏതൊരാൾക്കും ടിയാന്റെ വാസസ്ഥലം ഉൾപ്പെടുന്ന എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ www.employment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്.
വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
2017 മെയ് 5 മുതൽ www.employment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സിനായും എംപ്ലോയ്മന്റിൽ രജിസ്ട്രേഷനായി അപേക്ഷിക്കാവുന്നതാണ്.
Instruction
ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ തൊണ്ണൂർ ദിവസത്തിനകം അസ്സൽ സർട്ടിഫിക്കറ്റുമായി എപ്പോട്ടെറ്റ് എക്സ്പേസിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്ത് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടതാണ്. ഇത്തരത്തിൽ 90 ദിവസത്തിനകം ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിച്ച് തീയതി മുതലുള്ള സീനിയോറിറ്റി ലഭിക്കുന്നതാണ്.
രാജ്യത്തെ മറ്റേതെങ്കിലും എംപ്ലോയ്യന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുകയും പ്രസ്തുത രജിസ്ട്രേഷൻ ലാപ്സ് ആകുകയും ചെയ്യാണെങ്കിൽ ആ എക്സ്ചേഞ്ചിൽ നിന്നുംലാപ്സ് അറിയിപ്പ്/ക്യാൻസലേഷൻ സർട്ടിഫിക്കറ്റ് പുതിയ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കണം.
2.രജിസ്ട്രേഷൻ എത്ര വയസ്സുവരെ ചെയ്യാം ?
- പ്രായപരിധി ഇല്ല . പക്ഷേ എന്തിനാണ് രജിസ്റ്റർ ചെയ്യുന്നത് എന്ന് കാണിക്കണം. ഉദാഹരണത്തിന് തൊഴിൽ ലഭിക്കാൻ ആണെങ്കിൽ ഓരോ ജോലിക്കും ചില പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ലോൺ എടുക്കാൻ ആണെങ്കിൽ അതിൽ വ്യത്യാസം ഉണ്ട് . മറ്റ് യാതൊരു ആവശ്യവുമില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ മാത്രം മതി എങ്കിൽ അതിൽ പ്രായപരിധി ഒന്നും തന്നെ ഇല്ല .
3. എത്ര വയസ്സുവരെ ജോലി ലഭിക്കാം.
41 വയസ്സ് ജനറൽ, 44 ഓ ബി സി , 46 എസ് സി / എസ് ടി
(41 വയസ്സ് സ്ഥിര / താൽക്കാലിക ജോലിക്ക് )
പാർട്ടൈം ജോബ് 50 വയസ്സുവരെ പരിഗണിക്കും.
[36 വയസ്സിനുള്ളിൽ തന്നെ രജിസ്റ്റർ ചെയ്യണം. 41 വയസ്സിൽ പോരാ ]
4. രജിസ്ട്രേഷൻ ചെയ്യാൻ വേണ്ട യോഗ്യത എന്ത്?
അടിസ്ഥാന യോഗ്യതയില്ല.
പക്ഷേ ഓരോ ജോലിക്ക് പരിഗണിക്കണമെങ്കിൽ അതിൻറെ അടിസ്ഥാന യോഗ്യത നേടിയിരിക്കണം
eg. പാര്‍ട്ട് ടൈം സ്വീപ്പർ ആണ് ഏറ്റവും മിനിമം ആയ യോഗ്യതയായ തസ്തികയ്ക്കായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന അറിയിക്കുന്നത്.
അതിന് ശാരീരിക ക്ഷമതയാണ് യോഗ്യതയായി കണക്കാക്കുന്നത്.ഇതിന് ശാരീരിക ക്ഷമതയുള്ള ആരെ വേണമെങ്കിലും പരിഗണിക്കും.
-എസ്എസ്എൽസി വരെ തോറ്റ യോഗ്യതയും പരിഗണിക്കും. എസ്എസ്എൽസിക്ക് ശേഷം ജയിച്ച സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കു .
5. ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം ?
-ഇന്ത്യൻ പൗരന്മാരായ ആർക്കും അപേക്ഷിക്കാം.
6. ജോലിക്ക് എത്ര തവണ വിളിക്കും?
-പാട്ട് ടൈം മൂന്നു തവണ.
- സ്ഥിരം ഒഴിവിലേക്ക് : വിദ്യാഭ്യാസ യോഗ്യതയ്ക്കും തസ്തികയുടെ പ്രത്യേകതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും.
ഒരു പ്രത്യേക വിഭാഗത്തിന് റിസർവ് ചെയ്ത ജോലി ആണെങ്കിൽ അതിലേക്ക് മറ്റൊരാൾ ഇല്ലെങ്കിൽ മറ്റൊരാൾ വരുന്നതുവരെ ആ ജോലിക്ക് പരിഗണിക്കും.
7. എസ്എസ്എൽസി തോറ്റാൽ ജോലി കിട്ടുമോ ?
- ജോലി കിട്ടും
8. ഡിഗ്രി ഉള്ളവർക്ക് ചെറിയ ജോലി കിട്ടുമോ ?
-തീർച്ചയായും. അപേക്ഷ സമർപ്പിക്കുന്ന സമയം ഏത് ജോലിയും ചെയ്യാൻ തയ്യാറാണെന്ന് കാണിക്കണം എന്ന് മാത്രം.
9. സംവരണം കണക്കാക്കുന്നത് എങ്ങനെയാണ് ?
- പിഎസ്സിയുടെ പ്രാബല്യത്തിലുള്ള സംവരണ ക്രമമാണ് ഇവിടെയും പരിഗണിക്കുന്നത്.പിഡബ്ല്യു എസ് 10% സംവരണം അനുവദിച്ചിട്ടുണ്ട്.
പ്രത്യേക പുതുക്കൽ അവസരം
എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാർഡിൽ
10/99 മുതൽ 08/2022 വരെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ള രജിസ്ട്രേഷനുകൾ Home Page ൽ ഉൾപ്പെടുത്തിയിട്ടുള്ള ‘
Special Renewal’ ഓപ്ഷൻ വഴി
01/01/2023 മുതൽ 31/03/2023 വരെ പുതുക്കാവുന്നതാണ്
ഇവിടെ ക്ലിക്ക് ചെയ്യുക
നോട്ടിഫിക്കേഷൻ
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക