2019 ജനുവരി 12 ന് 103-ാം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍, ഉന്നത വിദ്യാഭ്യാസ പ്രവേശനം എന്നിവ ലഭിക്കുന്നതിനും, മത്സര പരീക്ഷകളില്‍ മാര്‍ക്കിളവ് ലഭിക്കുന്നതിനും നിലവില്‍ യാതൊരുവിധ സംവരണാനുകൂല്യവും ലഭിക്കാത്ത ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 % സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് EWS Reservation. ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് ഈ സംവരണം ലഭ്യമാകുക. സീറോമലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബായ തുടങ്ങിയ 17 ക്രൈസ്തവ സമുദായങ്ങളില്‍ പെട്ടവര്‍ക്കും, നായര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയ 147 ഹൈന്ദവ സമുദായങ്ങളില്‍പെട്ടവര്‍ക്കും അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും നിലവില്‍ ജാതിയോ മതമോ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്താത്തവര്‍ക്കുമാണ് EWS Reservation ലഭിക്കുക. മറ്റേതെങ്കിലും സംവരണാനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കുന്നവര്‍ അല്ലെങ്കില്‍ ആ വിഭാഗത്തില്‍പെട്ടവര്‍ ഈ സംവരണത്തിന് അര്‍ഹരല്ല. നിലവില്‍ OBC സംവരണം നല്‍കികൊണ്ടിരിക്കുന്ന എല്ലാ തസ്തികകളിലേക്കുമുള്ള തൊഴില്‍ നിയമനങ്ങളിലും മത്സര പരീക്ഷകളിലും , ന്യൂനപക്ഷപദവി ഇല്ലാത്തതും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ( SC, ST, OBC) സംവരണം അനുവദിച്ചു വരുന്നതുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനുമാണ് 10 % EWS Reservation ലഭിക്കുന്നത്. ഈ റിസര്‍വേഷന്‍ ലഭിക്കുന്നതിന് EWS സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ മറ്റാവശ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകളുമാണ് പാലിക്കേണ്ടത്. 2019 ഫെബ്രുവരി 1നു ശേഷമുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലും മത്സര പരീക്ഷകളിലും EWS Reservation നടപ്പിലാക്കിവരുന്നു.സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി : ഒരു സാമ്പത്തിക വര്‍ഷം (ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ)
നിബന്ധനകൾ
-
കുടുംബ വാര്‍ഷിക വരുമാനം : 8 ലക്ഷം വരെ
-
കുടുംബത്തിന്റെ നിര്‍വചനം : അപേക്ഷകന്‍, ജീവിത പങ്കാളി, അപേക്ഷകന്റെ മാതാപിതാക്കള്‍, അപേക്ഷകന്റെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങളും മക്കളും.
-
ഉദാ: അപേക്ഷക വിവാഹിത ആണെങ്കില്‍ കുടുംബവരുമാനം/ഭൂസ്വത്ത് കണക്കാക്കുന്നത് അപേക്ഷക, ഭര്‍ത്താവ്, അപേക്ഷകയുടെ മാതാപിതാക്കള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള മക്കള്‍ ദത്തെടുത്ത മക്കള്‍ ഉള്‍പ്പെടെ എന്നിവരുടേതാണ്. അല്ലാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയോ സഹോദരങ്ങളുടേയോ വരുമാനമോ , സ്വത്തോ കണക്കാക്കാന്‍ പാടുള്ളതല്ല
-
അപേക്ഷകന്റെ grand father, grand mother എന്നിവരുടെ സ്വത്തും കണക്കാക്കാന്‍ പാടില്ല.
-
അപേക്ഷ നല്‍കുന്ന വര്‍ഷത്തിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് കണക്കാക്കുക
-
അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ കൃഷിയില്‍ നിന്നുള്ള വരുമാനം പരിഗണിക്കുന്നതാണ്. എന്നാൽ ചുവടെ ചേര്‍ക്കുന്ന വരുമാനം പരിഗണിക്കുന്നതല്ല
-
ഭൂസ്വത്ത് : സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിനു പുറത്തും ഉള്ള ആകെ ഭൂമി കണക്കാക്കണം
-
പഞ്ചായത്ത് പ്രദേശങ്ങളില്‍: റെസിഡന്‍ഷ്യല്‍ പ്‌ളോട്ട് പരമാവധി 200 സ്‌ക്വയർ യാര്‍ഡ് ,അതായത് 4.1 സെന്റ്
-
മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍: റെസിഡന്‍ഷ്യല്‍ പ്‌ളോട്ട് പരമാവധി 100 സ്‌ക്വയർ യാര്‍ഡ് അതായത് 2.05 സെന്റ്
-
കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ : റെസിഡന്‍ഷ്യല്‍ പ്‌ളോട്ട് പരമാവധി 100 സ്‌ക്വയർ യാര്‍ഡ് അതായത് 2.05 സെന്റ്
-
കുടുംബത്തിന് ഒന്നിലധികം ഹൗസ്പ്‌ളോട്ട് കൈവശം ഉണ്ടെങ്കില്‍ അവയെല്ലാം കൂട്ടിചേര്‍ത്തായിരിക്കും ഹൗസ്പ്‌ളോട്ടിന്റെ വിസൃതി കണക്കാക്കുക
-
ആകെ കൃഷിഭൂമി പരമാവധി അഞ്ച് ഏക്കറില്‍ കൂടാന്‍ പാടില്ല
-
വീടിന്റെ വിസ്തീര്‍ണ്ണം 1000 സ്‌ക്ക്വയര്‍ഫീറ്റില്‍ കൂടാന്‍ പാടില്ല.
ഹാജരാക്കേണ്ട രേഖകൾ
-
നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ
-
ജാതി തെളിയിക്കുന്ന രേഖ (എസ്.എസ്.എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി )
-
അപേക്ഷയില്‍ കാണിച്ചിരിക്കുന്ന ഭൂമിയുടെ ഭൂനികുതി രശീത്
-
ആധാര്‍ കാര്‍ഡ് കോപ്പി
-
റേഷന്‍ കാര്‍ഡ് കോപ്പി
-
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
-
വരുമാനം തെളിയിക്കുന്ന രേഖ
അപേക്ഷ എവിടെ കൊടുക്കണം
1. അപേക്ഷകന്‍ താമസിക്കുന്ന വില്ലേജിലെ വില്ലേജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുക. (അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
നടപടിക്രമം
കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ വഴി തഹസില്‍ദാര്‍ പരിശോധിച്ച് പാസാക്കുന്നു. അപേക്ഷ നിരസിച്ചാല്‍ എന്തു കാരണത്താലാണ് അപേക്ഷ നിരസിച്ചത് എന്ന് അറിയുവാന്‍ അപേക്ഷകന് അവകാശമുണ്ട്. അപേക്ഷ നിരസിക്കുന്ന പക്ഷം തഹസില്‍ദാര്‍, ജില്ലാകലക്ടര്‍ എന്നിവര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതും അപേക്ഷ പുന പരിശോധിക്കാവുന്നതുമാണ്.