ബാങ്ക് ലോണുകൾ എഴുതിത്തള്ളാൻ അപേക്ഷിക്കാം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ബാങ്ക് ലോണുകൾ എഴുതിത്തള്ളാൻ കേരള കർഷക കടാശ്വാസ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തിലെ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിങ്ങളുടെ കാർഷിക വായ്പകൾ ഒഴിവാക്കി കിട്ടാൻ കേരള കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യരായ കർഷകർ 2025 ഡിസംബർ 31-ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 


അപേക്ഷിക്കാൻ യോഗ്യതയുള്ളവർ

1. പ്രധാന വരുമാനം കൃഷിയിലോ / കാർഷിക ജോലിയിലോ ആയിരിക്കണം.

  • കൃഷി ചെയ്യുന്ന ഭൂമി സ്വന്തം ആകേണ്ടതില്ല; പാട്ടം/കരാർ മതിയാകും.

  • കൃഷിക്കാരൻ അല്ലാത്ത പക്ഷം അപേക്ഷയിൽ "കർഷകത്തൊഴിലാളി" ആണെന്നത് രേഖപ്പെടുത്തണം.


2. കുടുംബത്തിന്റെ വാർഷിക വരുമാനം ₹2,00,000/- ൽ കുറവായിരിക്കണം.

  • വിവാഹം കഴിച്ച് മാറിയ പെൺമക്കളെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യണം.

  • വിദേശത്ത് ജോലി ചെയ്യുന്ന മക്കളുള്ളവർക്കു ആനുകൂല്യം ലഭ്യമല്ല.


3. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾക്കാണ് ആനുകൂല്യം.

  • സർക്കാർ, പ്രൈവറ്റ്, അല്ലെങ്കിൽ മറ്റ് ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്കു പരിഗണനയില്ല.


4. കടം എടുത്ത തീയതി:

  • മറ്റു ജില്ലകൾ: 2016 മാർച്ച് 31-ന് മുമ്പ്

  • ഇടുക്കി, വയനാട്: 2020 ഓഗസ്റ്റ് 31-ന് മുമ്പ്

  • പിന്നീട് എടുത്ത അധിക തുകകൾക്ക് ആനുകൂല്യം ലഭ്യമല്ല, എന്നാൽ മുൻകാല തുകക്ക് ലഭിക്കും.


5. കടം ഇപ്പോഴും നിലനിൽക്കണം.

6. 4 ഹെക്ടർ (>9.88 ഏക്കർ) വസ്തു കൈവശം ഉള്ളവർക്കു ആനുകൂല്യം ലഭ്യമല്ല.

7. ജാമ്യക്കാർക്ക് അപേക്ഷിക്കാനാവില്ല.
 



🏠 ഏത് തരത്തിലുള്ള വായ്പകൾക്ക് ആനുകൂല്യം ലഭിക്കും?

ആനുകൂല്യം ലഭ്യമാകുന്ന വായ്പകൾ:

  • മക്കളുടെ വിദ്യാഭ്യാസം

  • വിവാഹം

  • വീട് നിർമാണം / അറ്റകുറ്റപ്പണി

  • ചികിത്സ


ആനുകൂല്യം ലഭ്യമല്ലാത്ത വായ്പകൾ:
  • ആഡംബര ആവശ്യങ്ങൾക്കുള്ള വായ്പ

  • ബിസിനസ് ആവശ്യങ്ങൾക്കുള്ള വായ്പ

  • വസ്തു വാങ്ങലിനുള്ള വായ്പ

 

💰 ആനുകൂല്യത്തിന്റെ സ്വഭാവം

  • മുതലിന്റെ ഇരട്ടിയിലധികം തുക കുടിശ്ശികയുണ്ടെങ്കിൽ:

  • ₹50,000 വരെയുള്ള വായ്പ: 75% ആനുകൂല്യം

  • ₹50,000-ലധികം: 50% ആനുകൂല്യം

  • ബാക്കി തുക പലിശ ഇല്ലാതെ, ഗഡുക്കളായി തിരിച്ചടയ്ക്കാം.

  • ഒരു കുടുംബത്തിന് ഒരിക്കൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു.

 

📎 അപേക്ഷയ്ക്കൊപ്പം നൽകേണ്ട രേഖകൾ

  1. റേഷൻ കാർഡ് പകർപ്പ്

  2. വസ്തു നികുതി രസീത് പകർപ്പ്

  3. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത്)

  4. കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് (കർഷകൻ / കർഷക തൊഴിലാളിയെന്ന് വ്യക്തമാക്കണം)

  5. മരണ സർട്ടിഫിക്കറ്റ് (അനന്തരാവകാശിക്ക് വേണ്ടി അപേക്ഷിച്ചാൽ)

 

📄 അപേക്ഷ ഫോമിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ

  1. അപേക്ഷകന്റെ പൂർണ്ണ പേര്

  2. മേൽവിലാസം

  3. മൊബൈൽ നമ്പർ

  4. ആവശ്യമായ മറ്റ് വിവരങ്ങൾ
 
അപേക്ഷ സമർപ്പിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷാ ഫോമും എല്ലാ രേഖകളും തപാലിലൂടെ താഴെ നൽകിയിരിക്കുന്ന  വിലാസത്തിലേക്ക് അയക്കുക:

വിലാസം:
സെക്രട്ടറി
കേരള കർഷക കടാശ്വാസ കമ്മീഷൻ
അഗ്രികൾചറൽ അർബൻ മാർക്കറ്റ് കോംപൗണ്ട്
വെൺ പാലവട്ടം, ആനയറ പി.ഒ
തിരുവനന്തപുരം – 695029

📞 ഫോൺ: 0471-2743783, 0471-2743782


 

അപേക്ഷ സമർപ്പിച്ചവർക്കു ഇത് സംബന്ധമായ കൂടുതൽ സഹായം ലഭിക്കണമെങ്കിൽ USEFUL  LINKS എന്ന സ്ഥലത്ത്‌ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുക.

കടാശ്വാസത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് തുടർ സഹായങ്ങൾ നൽകുന്നതിനാണ്  Aider Foundation ഈ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതുവഴി അപേക്ഷകർക്ക് ഈ ആനുകൂല്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും. കഴിഞ്ഞ വർഷം ഞങ്ങളുടെ പ്രവർത്തനഫലമായി 54 ൽ അധികം ആളുകൾക്ക് കടാശ്വാസം ലഭിച്ചിരുന്നു. താല്പര്യമെങ്കിൽ താങ്കൾക്ക് വിവരങ്ങൾ നൽകാം.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail