കേരള പോലീസിൽ ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ
കേരള പോലീസ് ഫിംഗർ പ്രിന്റ് സെർച്ചർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി കേരള പബ്ലിക് സർവീസ് വഴി യോഗ്യരായ ഉദോയ്‌ഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. EWS റിസർവേഷൻ ബാധകമാണ്.
പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ
നിബന്ധനകൾ
1. അംഗീകൃത സർവകാലശാലയിൽ നിന്ന് കെമിസ്ട്രിയിലോ ഫിസിക്‌സിലോ ഉള്ള ബിരുദം
2. വിദൂര കാഴ്ച 6/6 snellen സമീപ കാഴ്ച 0.5 snellen
3. നിയമിക്കപ്പെടുന്ന ഉദ്യോഗാർഥി 6 മാസ ട്രെയിനിങ് പൂര്ത്തിയാക്കേണ്ടതാണ്
4. ഓരോ കണ്ണിനും പൂർണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം. കളർ ബ്ലൈൻഡ്നെസ് കണ്ണിന്റെയോ കണ്പോളകളുടെയോ മോർബിഡ് ആയിട്ടുള്ള എന്തെകിലും അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
ഹാജരാക്കേണ്ട രേഖകൾ
1. 6മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് ഫോട്ടോയുടെ താഴെ ഉദോഗർഥിയുടെ പേരും ഫോട്ടോ എടുത്ത തിയതിയും വെക്തമായി രേഖപ്പെടുത്തണം
2. ആധാർ കാർഡ് പ്രൊഫൈലിൽ തിരിച്ചറിയൽ രേഖയായ് നൽകേണ്ടതാണ്
3. പ്രായം ജാതി യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ
അപേക്ഷിക്കേണ്ട വിധം
- കേരളം പബ്ലിക് സർവീസ് കമ്മീഷൻടെ വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
- രജിസ്റ്റർ ചെയതവർ അവരുടെ user id യും password ഉം ഉപയോഗിച് log in ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 4 സെപ്റ്റമ്പർ 2024