ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സ്കൂളുകളിൽ ജനറൽ നഴ്സിംഗ് കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ 2024 ഓഗസ്റ് മാസത്തിൽ ആരംഭിക്കുന്ന 3 വർഷ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആകെ 485 സീറ്റുകൾ ആണ് ഉള്ളത്. അപേക്ഷകർക്ക് 2024 ഡിസംമ്പർ 31 നു 17 വയസിൽ കുറയാനോ 35 വയസിൽ കൂടുവാനോ പാടില്ല.
യോഗ്യത
- 40% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയം ആയും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർ.
- പ്ലസ് ടു യോഗ്യതക്ക് ശേഷം എ എൻ എം കോഴ്സ് പൂർത്തിയാക്കിയ രജിസ്റ്റർഡ് എ എൻ എം നഴ്സുമാർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
- പ്ലസ് ടു സയൻസ് പടിച്ചവരുടെ ആഭാവത്തിൽ പ്ലസ് ടു മറ്റു വിഷയങ്ങൾ പഠിച്ചവരുടെ അപേക്ഷകളും സ്വീകരിക്കുന്നതാണ്.
അപേക്ഷ ഫീസ്
- 250 രൂപ
- പട്ടികജാതി പട്ടിക വർഗ വിഭാഗകാർക്ക് 75 രൂപ
അപേക്ഷിക്കേണ്ട വിധം
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്തു പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പകർപ്പുകൾ, അപേക്ഷ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചെല്ലാൻ എന്നിവ സഹിതം ബന്ധപെട്ട നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പളിന് സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട അവസാന തിയതി - 06 ജൂലൈ 2024