അസംഘടിത (ഗാർഹിക) തൊഴിലാളി ക്ഷേമനിധി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

നമ്മുടെ ഇടയിലുള്ള അസംഘടിതരായ തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതിയാണിത്. വീടുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന 20 മുതൽ 54 വയസ്സു വരെയുള്ളവർക്കാണ് ഈ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നത്. 1200 രൂപയാണ് വാർഷിക പ്രീമിയം. 60 വയസ്സിനുശേഷം മിനിമം പെൻഷൻ 1600 രൂപ ലഭിക്കുന്നതിനൊപ്പം മറ്റ് വിവിധ ആനുകൂല്യങ്ങൾ അതാത് കാലഘട്ടത്തിലെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ലഭിക്കുന്നതായിരിക്കും.
 

ക്ഷേമനിധിയിൽ ചേരുവാൻ ആവശ്യമായ രേഖകൾ

1. പാസ്സ്പോർട്ട് സൈസ് ഫോട്ടോ 3 എണ്ണം
2. ആധാർ കാർഡ് കോപ്പി
3. വോട്ടർ ഐഡന്റിറ്റി കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. സ്കൂൾ സർട്ടിഫിക്കറ്റ്
6.ബാങ്ക് പാസ്സ് ബുക്ക് കോപ്പി
7. വീട്ടുടമസ്ഥന്റെ അല്ലെങ്കിൽ സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം.
 
ആനുകൂല്യങ്ങൾ

1. 60 വയസ്സിനു ശേഷം മിനിമം പെൻഷൻ 1600 രൂപ
2. വിദ്യാഭ്യാസ ധനസഹായം 
3. അംഗങ്ങളുടെ പെൺമക്കൾക്ക് വിവാഹത്തിന് സഹായ ധനം
4. ചികിത്സാ സഹായം
5. അംഗങ്ങൾ മരണമടഞ്ഞാൽ ആശ്രിതർക്ക് പെൻഷൻ
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9744342000

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail