ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ന്യൂനപക്ഷ വിഭാഗ സ്ത്രീകൾക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതി അപേക്ഷ ക്ഷണിച്ചു

ക്രിസ്ത്യൻ, മുസ്ലിം,ബുദ്ധ, സിഖ്, പാഴ്സി,ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ വിവാഹബന്ധം വേർപ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തിയതി :  2023 ജൂലൈ 31 



പദ്ധതിയുടെ ഉദ്ദേശം 

ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്ളോറിംഗ് / ഫിനിഷിംഗ് | പ്ലംബിംഗ് സാനിട്ടേഷൻ / ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. 

♦ ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. 

♦ അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ് ക്വ. ഫീറ്റ് കവിയരുത്.

♦ അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.

♦ വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 


സമർപ്പിക്കേണ്ട രേഖകൾ 

1. റേഷൻ കാർഡിന്റെ പകർപ്പ്
2. 2023 - 24 സാമ്പത്തിക വർഷത്തിൽ സ്വന്തം പേരിലുള്ള വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്
3. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച സ്ഥിരതാമസ സർട്ടിഫിക്കറ്റ്
4. വിധവയാണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
5. വിവാഹ മോചിത/ഉപേക്ഷിക്കപ്പെട്ടവരാണെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് 
6 വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം 1200 സീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുന്നതിന്, വില്ലേജ് ആഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം
7 മറ്റു വകുപ്പികളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്പ്രഷൻ ആഫീസർ പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥർ എന്നിവരിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
8 അപേക്ഷകയോ/അവരുടെ മക്കൾക്കോ മാനസിക-ശാരീരിക വെല്ലുവിളികൾ/ക്യാൻസർ,കിഡ്നി പ്രശ്നം/ഹൃദ്യോഗം/കരൾ സംബന്ധമായ അസുഖം/തളർവാതം മറ്റു മാരക അസുഖങ്ങൾ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖകളുടെ പകർപ്പ്.
9 റേഷൻ കാർഡിലെ പേരും, അപേക്ഷയിലെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ രണ്ടും ഒന്നാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്


അപേക്ഷ ഫോം 

അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

OFFICIAL WEBSITE www.minority welfare. kerala.gov.in 
.


അപേക്ഷ എവിടെ സമർപ്പിക്കണം ? 

അപേക്ഷകൾ ജൂലൈ 31 വരെ അതാത് ജില്ലാ കളക്ടറേറ്റുക ളിൽ സ്വീകരിക്കും

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, 

അല്ലെങ്കിൽ  

KOZHIKODE

ഡെപ്യൂട്ടി കളക്ടർ (ജനറൽ),
ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ,
ജില്ലാ കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ 
കോഴിക്കോട് 

673020

MALAPPURAM

ഡെപ്യൂട്ടി കളക്ടർ (ജനറൽ),
ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ,
ജില്ലാ കളക്ടറേറ്റ്
കോൺഫറൻസ് ഹാൾ, കളക്‌ട്രേറ്റ് റോഡ്, അപ്പ് ഹിൽ, മലപ്പുറം, 676505



എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ, അയക്കണം. 



            

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail