ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് വീട് അറ്റകുറ്റപണികൾക്കുള്ള ധനസഹായം( 2022 - 2023)

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ന്യൂനപക്ഷ മത വിഭാഗത്തിൽ പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വിട് അറ്റകുറ്റപണികൾ നടത്താനായി ന്യൂനപക്ഷക്ഷേമ വകുപ്പ് 50,000 രൂപ ധനസഹായം നൽകുന്നു. ഈ തുക സൗജന്യമായാണ് നൽകുന്നത്. തിരിച്ചടക്കേണ്ടതില്ല.
ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിങ്ങ്, ഫിനിഷിങ്ങ്, പ്ളംബിങ്ങ്, സാനിറ്റേഷൻ, ഇലട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
 

പ്രായപരിധി : ബാധകമല്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 30 ആഗസ്റ്റ് 2022
 

നിബന്ധനകൾ

1. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാർസി എന്നീ വിഭാഗത്തിൽ പെട്ടവരായിരിക്കണം

2. വിധവ, ഉപേക്ഷിക്കപ്പെട്ടവർ, വിവാഹമോചിത ആയിരിക്കണം.

3. വീടിന്റെ വിസ്തീർണ്ണം 1200 സ്കയർഫീറ്റിൽ കൂടുതലാക്കാൻ പാടില്ല

4. മറ്റ് വകുപ്പുകളിൽ നിന്നോ സമാന എൻസികളിൽ നിന്നോ അപേക്ഷകക്ക് ഭവന പുനരധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവർ ആകണം

5. ബി.പി.എൽ കാർക്ക് മുൻഗണന

6. അപേക്ഷകർക്കോ, അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.


ഹാജരാക്കേണ്ട രേഖകൾ

1. റേഷൻകാർഡിന്റെ പകർപ്പ്

2. 2022 - 2023 സാമ്പത്തിക വർഷത്തിൽ സ്വന്തം പേരിലുള്ള വസ്തുവിന്റെ കരം ഒടുക്കിയ രശീതിന്റെ പകർപ്പ് (tax receipt)

3. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച സ്ഥിര താമസ സർട്ടിഫിക്കറ്റ്.

4. വിധവയാണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്

5. വിവാഹമോചിത ഉപേക്ഷിക്കപ്പെട്ടവർ ആണെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് (Deserted certificate)

6. വീട് റിപ്പയർ ചെയ്യേണ്ടതുണ്ടെന്നും . വീടിന്റെ വിസ്തീർണ്ണം 1200 കയർഫീറ്റിൽ കുറവാണ് എന്നുമുള്ള  വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.

7. അപേക്ഷകക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളികൾ, കാൻസർ, കിഡ്നി പ്രശ്നം, ഹൃദ്രോഗം, കരൾ സംബന്ധമായ അസുഖം, തളർവാതം, മറ്റു മാരക അസുഖങ്ങൾ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖകളുടെ പകർപ്പ്.

8. മറ്റ് വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ അപേക്ഷകക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്

9. റേഷൻ കാർഡിലെ പേരും അപേക്ഷയിലെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ രണ്ടും ഒന്നാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

10. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ

11. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 

അപേക്ഷ എവിടെ കൊടുക്കണം

അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  •  അപേക്ഷ പൂരിപ്പിച്ച് ഹാജരാക്കേണ്ട രേഖകൾ സഹിതം അതാത് ജില്ലാ കലക്ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കലക്ട്രേറ്റ്, എന്ന വിലാസത്തിൽ അത് ജില്ലകളിലേക്ക് തപാൽ മുഖേന അയക്കാം,
 

നടപടിക്രമം


1. അപേക്ഷകൾ പരിശോധിച്ച് യോഗ്യരെന്നു കണ്ടെത്തുന്നവർക്ക് ( നിശ്ചിത എണ്ണം പേർക്ക്) തുക ലഭിക്കുന്നതാണ്.

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail