ജെഇഇ മെയിൻ സെക്ഷൻ -1 പരീക്ഷക്ക് പോകുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

1.  അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ച Reporting Time at Centre, Gate Closing time of Centre, Date of Examination, Shift and Timings of Test, Venue of Test എന്നിവ കൃത്യമായി മനസ്സിലാക്കി വെക്കുക.

2. പരീക്ഷ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം കാലേക്കൂട്ടി സന്ദർശിച്ച് എളുപ്പപത്തിൽ എത്തിച്ചേരാനുള്ള മാർഗം മനസ്സിലാക്കി വെക്കുക.

3. അഡ്മിറ്റ് കാർഡിൽ കൊടുത്ത Reporting Time തന്നെ എത്തിച്ചേരാൻ ശ്രദ്ധിക്കുക. Gate Closing time of Centre നു ശേഷം എത്തിച്ചേർന്നാൽ പ്രവേശനം ലഭിക്കുകയില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക

4. NTA വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് (A4 വലിപ്പത്തതിൽ കളർ പ്രിന്റൗട്ട് അഭികാമ്യം), ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച പാസ്പോർട്ട് സൈസ് ഫോട്ടോ, PAN card/ Driving License/ Voter ID/
Passport/ Aadhaar Card (With photograph)/E- Aadhaar/Ration Card/12th Classs Admit card) എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ,
Pwd സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്) എന്നിവ പരീക്ഷക്ക് പോകുമ്പോൾ കരുതുക.*

5.  Simple Transparent ബാൾ പോയന്റ് പേന കയ്യിൽ കരുതാം.

6.  Instrument/ Geometry/ Pencil box, ഹാൻഡ്ബാഗ്, പേഴ്‌സ്,any kind of Paper/ Stationery/ Textual material (printed or written material), Eatables and Water (loose or packed), Mobile Phone/ Ear Phone/ Microphone/ Pager, Calculator, DocuPen, Slide Rules,Log Tables,Camera, Tape Recorder എന്നിവ പാടില്ല

7. വാച്ച് ധരിക്കാൻ പാടില്ല

8. പ്രമേഹ രോഗികൾക്ക് ഷുഗർ ടാബ്ലറ്റ്, പഴങ്ങൾ, സുതാര്യമായ ബോട്ടിലിൽ കുടിവെള്ളം എന്നിവ  കൂടെ കരുതാം.

9. കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന ചോദ്യപ്പേപ്പർ തിരഞ്ഞെടുത്ത വിഷയങ്ങൾ/ മീഡിയം എന്നിവയുമായി യോജിച്ച് വരുന്നില്ലെങ്കിൽ ഉടൻ തന്നെ പരീക്ഷ ഹാളിലെ ഇൻവിജിലേറ്ററെ അറിയിക്കണം.

10 . റഫ് വർക്കുളള ചെയ്യാനായി പരീക്ഷാ ഹാളിൽ നിന്ന് നൽകുന്ന A4 പേപ്പറിന്റെ മുകളിൽ വിദ്യാർഥിയുടെ പേരും റോൾ നമ്പറും എഴുതണം. പരീക്ഷാ ഹാൾ വിട്ടു പോകുന്നതിന് മുമ്പായി ഈ പേപ്പറുകൾ നിർദ്ദേശിക്കപ്പെട്ട പെട്ടിയിൽ നിക്ഷേപിക്കണം. അല്ലാത്ത പക്ഷം ഉത്തരക്കടലാസുകൾ പരിശോധിക്കപെടാതിരിക്കാൻ സാധ്യതയുണ്ട്.

11. പരീക്ഷാ ഹാളിൽ നിന്ന് ലഭിക്കുന്ന അറ്റൻഡൻസ് ഷീറ്റിൽ വ്യക്തമായ കയ്യക്ഷരത്തോടെ വിദ്യാർഥിയുടെ പേര് എഴുതണം. കൂടാതെ ഇടതു കയ്യിന്റെ തള്ളവിരൽ അടയാളവും ഫോട്ടോയും പതിക്കണം.


ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്നവർ  പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് 


1. തന്നിട്ടുള്ള Drawing Sheet ലെ നിർദ്ദിഷ്ട സ്ഥലത്ത് മാത്രം Drawing നു വേണ്ടി ഉപയോഗപ്പെടുത്തണം. വരയ്ക്കാനായി കൂടുതൽ ഷീറ്റുകൾ നൽകുന്നതല്ല.

2. വരയ്ക്കാൻ ആവശ്യമുള്ള pencils, color pencils, crayons, eraser, geometry box എന്നിവ വിദ്യാർഥികൾ തന്നെ കൊണ്ടു വരാൻ മറക്കരുത്.

3. വാട്ടർ കളർ, പോസ്റ്റർ കളർ, അക്രിലിക് കളർ എന്നിവ അനുവദനീയമല്ല

4. ടെസ്റ്റ് ബുക്‌ലെറ്റിൽ ഒരു കാരണവശാലും  Roll Number, Name, Centre address, Place of examination, ഒപ്പ് എന്നിവ പാടില്ല

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail