കർഷക ക്ഷേമനിധി ബോർഡ് -  വിദ്യാഭ്യാസ അവാർഡ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022 -23 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 

അപേക്ഷിക്കേണ്ട അവസാന തിയതി :  ജൂലൈ 20 വൈകുന്നേരം 3 മണി വരെ


ആർക്കൊക്കെ അപേക്ഷിക്കാം 

2023 മാര്‍ച്ച് മാസത്തിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നും ആദ്യ അവസരത്തിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും, 2022 -23 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 

എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി / വി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെയും മാർക്ക് നേടിയവര്‍ക്കും  അപേക്ഷിക്കാം. 

എസ്.സി / എസ്.ടി വിഭാഗത്തിൽപെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. 

അപേക്ഷ എവിടെ സമർപ്പിക്കണം 

നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ  ജൂണ്‍ 12 മുതൽ ജൂലൈ 20 വൈകുന്നേരം 3 മണി വരെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് സമര്‍പ്പിക്കാം. 


 കൂടുതൽ വിവരങ്ങൾ ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും  www.agriworkersfund.org   വെബ്സൈറ്റിലും ലഭ്യമാണ്.


Official Website -   ഇവിടെ ക്ലിക്ക് ചെയ്യുക 



അപേക്ഷാ  ഫോമുകൾ 

വിദ്യാഭ്യാസ അവാർഡ് ഫോം -  ഇവിടെ ക്ലിക്ക് ചെയ്യുക 

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ -  ഇവിടെ ക്ലിക്ക് ചെയ്യുക 



വിലാസം 

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് 
West Hill, Kozhikode, Kerala 673005



 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail