Kerala Govt Temporary Jobs 2024

കേരള സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


എസ്.എസ്.കെയിൽ ഒഴിവ്
കോട്ടയം: സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.) കോട്ടയം ജില്ലയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി. ട്രെയിനർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന സ്ഥിരം അധ്യാപകർക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷിക്കാം.
അപേക്ഷ, ബയോഡേറ്റ, ഫോം നമ്പർ 144 (കെ.എസ്.ആർ പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ) ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിരാക്ഷേപപത്രം എന്നിവ സഹിതം അപേക്ഷകൾ 2024 ഒക്ടോബർ 25ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി സമഗ്രശിക്ഷ കേരളം കോട്ടയം ജില്ലാ കാര്യാലയത്തിൽ നൽകണം. ഫോൺ:0481 2581221.

ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍
കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു.
പ്ലസ് ടു ആണ് യോഗ്യത.
പൗള്‍ട്രി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം.
ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.
പ്രതിമാസ ശമ്പളം പതിനാറായിരം രൂപ.
കുടുംബശ്രീ അംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20 വൈകീട്ട് അഞ്ച്. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ ന്റെ ലിഫ്റ്റിങ് സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6238737765

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail