Kerala Forest Recruitment 2025

കേരള വനം വകുപ്പിൽ ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഗവണ്മെന്റ് ഓർഗനൈസേഷൻ  അപേക്ഷ ക്ഷണിക്കുന്നു.


ഒഴിവുകൾ 
- ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍ : 01
- ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌) : 01
- ഗാര്‍ഡനര്‍ : 01
- അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) : 04

ശമ്പള വിശദാംശങ്ങൾ
- ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍ : Rs.22,290 (പ്രതിമാസം)
- ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌) : Rs.21,175 (പ്രതിമാസം)
- ഗാര്‍ഡനര്‍ : Rs.18,390 (പ്രതിമാസം)
- അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) : Rs.18,390(പ്രതിമാസം)

പ്രായപരിധി 
- ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍ : 50 വയസ്സ്‌
- ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌) : 36 വയസ്സ്‌
- ഗാര്‍ഡനര്‍ : 60 വയസ്സ്‌
- അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) : 40 വയസ്

യോഗ്യത
1. ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍
- കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന്‌ വര്‍ഷ പൂര്‍ണ സമയ പഠനം വഴി നല്‍കുന്ന ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.

മറ്റു യോഗ്യതകള്‍: - 
- കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍/ തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത
ജോലി പരിചയം
- കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും 500 കെ.വി.എ.യില്‍ കുറയാത്ത ഹൈ ടെന്‍ഷന്‍ നിലയത്തിലെ പ്രവൃത്തി പരിചയം അഭികാമ്യം.

2. ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌)
- ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കോമേഴ്സ്‌ വിഷയത്തില്‍ ലഭിച്ചിട്ടുള്ള ബിരുദമോ തത്തുല്യമായ മറ്റു യോഗ്യതയോ സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകളുടെ അംഗീകാരമുള്ള ഒരു സ്ഥാപനത്തില്‍ നിന്നും എം. എസ്‌. ഓഫീസില്‍ (M.S. Office) ലഭിച്ചിട്ടുള്ള ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്‌.

3. ഗാര്‍ഡനര്‍
- ഏഴാം ക്ലാസ്‌ പാസ്പായിരിക്കണം, 
- ⁠ഡിഗ്രി ഉണ്ടായിരിക്കുവാന്‍ പാടില്ല.

മറ്റു യോഗ്യതകള്‍ : - 
- കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഗാര്‍ഡനര്‍ ജോലിയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.

4. അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍)
- ഏഴാം ക്ലാസ്‌ പാസായിരിക്കണം
- ⁠ഡിഗ്രി ഉണ്ടായിരിക്കുവാന്‍ പാടില്ല.
- വനം വകുപ്പിലൊ, വനം വകുപ്പില്‍ നിന്നും ലഭിച്ച ഉടമസ്ഥ സര്‍ട്ടിഫിക്കറ്റുള്ള ആന ഉടമസ്ഥരുടെ കീഴിലോ ആന പാപ്പാന്‍/കാവടി എന്നീ ജോലികളിലുള്ള പരിചയം അഭികാമ്യം.
- ശാരീരിക അളവുകള്‍: കുറഞ്ഞത്‌ 168 സെന്റി മീറ്റര്‍ പൊക്കവും 81 സെന്റിമീറ്റര്‍ നെഞ്ചളവും ശ്വാസം പിടിക്കുമ്പോള്‍ നെഞ്ചളവില്‍ 5 സെന്റിമീറ്റര്‍ വികാസവും ഉണ്ടാകണം. 
- ⁠പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ പൊക്കത്തില്‍ 5 സെന്റി മീറ്ററും നെഞ്ചളവില്‍ 2.5 സെന്റിമീറ്ററും ഇളവ്‌ അനുവദിക്കും. എന്നാല്‍ നെഞ്ചളവിലുള്ള 5 സെന്റിമീറ്റര്‍ വികാസം ഉണ്ടായിരിക്കണം.
- അപേക്ഷകന്‌ താഴെപ്പറയുന്ന മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ ഉണ്ടായിരിക്കണം.
(i). ചെവി : കുറ്റമറ്റ കേഴ്വി ശക്തി ഉണ്ടായിരിക്കണം.
(ii) കണ്ണുകള്‍:
ദൂരക്കാഴ്ച - 6/6 സ്നേല്ലന്‍ (snellen) :
സമീപകാഴ്ച -05 സ്നേല്പന്‍ (snellen)
കളര്‍ വിഷന്‍ - നോര്‍മല്‍
നിശാന്ധത (night blindness) - ഉണ്ടാകരുത്‌.
(iii) പേശികളും സന്ധികളും : പക്ഷാഘാതം (paralysis) ഉണ്ടാകരുത്‌.
സന്ധികള്‍ യഥേഷും ചലിപ്പിക്കുവാന്‍ കഴിയണം.
(iv) നാഡീ വ്യുഹം (nervous system) : പൂര്‍ണമായും കുറ്റമറ്റതാകണം; പകര്‍ച്ച
വ്യാധി മുക്തമാകണം.

സര്‍ക്കാര്‍ സര്‍വീസിലെ അസിസ്റ്റന്റ്‌ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍
ഓഫീസര്‍ നല്‍കിയ മെഡിക്കല്‍ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റും, കണ്ണ്‌ ഡോക്ടര്‍
നല്‍കിയ കാഴ്ചശക്തി സര്‍ട്ടിഫിക്കറ്റും ജോലിയില്‍ പ്രവേശിക്കുന്ന സമയം
ഹാജരാക്കണം.

തെരഞ്ഞെടുപ്പ്‌ രീതി
- അപേക്ഷരില്‍ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരില്‍ നിന്നും അഭിമുഖത്തിന്റെയും പ്രാക്ടിക്കല്‍ ടെസ്റ്റ്‌ ആവശ്ുമുള്ള തസ്തികകളില്‍ ആയതിന്റെയും അടിസ്ഥാനത്തില്‍ റാങ്ക്‌ പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. - 
- ⁠ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.
- മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍: മെഡിക്കല്‍ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റുകള്‍, കാഴ്ച ശക്തി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആവശ്യമായ തസ്മികകകളില്‍ മേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിയമന സമയത്തു മാത്രം ഹാജരാക്കിയാല്‍ മതിയാകും.

അപേക്ഷിക്കേണ്ട വിധം
- ഓരോ തസ്മികക്കുമുള്ള അപേക്ഷ ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി .കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 
- ⁠ഈ
വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്‌. 
- വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്യന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ. സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ എന്നിവ സഹിതം കവറിലിട്ടു ( കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്ററ്‌, അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്‌, ഫോറെസ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ്‌, വഴുതക്കാട്‌ പി.ഓ., തിരുവനന്തപുരം 695014, കേരളം.
) അഡ്ഡ്രസ്സില്‍ അയക്കണം. 
- ⁠അപേക്ഷകള്‍ നേരിട്ടും
errckottoor@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കുന്നതാണ്‌. 
- സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 14 ഫെബ്രുവരി 2025

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail