Kerala Govt Temporary Jobs

Kerala Govt Temporary Jobs 2024: കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ഒഴിവുകൾ
ടീച്ചർ ഒഴിവ് 
- കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കാസർഗോഡ് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡിഷണൽ ടീച്ചർ തസ്തികയിലേക്ക് (ഒരൊഴിവ്) -
- ⁠നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്കായി വാക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. 
- ⁠അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഡിസംബർ 12 ന് രാവിലെ 11 ന് കാസർഗോഡ് നീലേശ്വരം ചായോത്ത് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യയുടെ ജില്ലാ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. 
- ⁠കൂടുതൽ വിവരങ്ങൾക്ക് 0471-2348666 എന്ന ഫോൺ നമ്പറിലോ 
- ⁠keralasamakhya@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. 
- ⁠വെബ്സൈറ്റ്: www.keralasamakhya.org.

പ്രൊഡക്ഷൻ ഓഫീസർ നിയമനം
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
- ⁠താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. 
- ⁠അച്ചടിയിൽ ഡിപ്ലോമയും, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 
- ⁠ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും. 
- ⁠കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2333790, 8547971483

ഡെപ്യൂട്ടേഷൻ ഒഴിവുകൾ
- തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (അക്കാദമിക്), സിസ്റ്റം മാനേജർ തസ്തികകളിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. 
- ⁠യോഗ്യത, മറ്റ് വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
- ⁠സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
- ⁠താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ – 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഡിസംബർ 15 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാംനില) തമ്പാനൂർ, തിരുവനന്തപുരം – 1 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

ഡ്രോയിങ് ടീച്ചർ: ഭിന്നശേഷി സംവരണ ഒഴിവ്
- തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യാഗാർഥികൾക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത ഒഴിവുണ്ട്. 
- ⁠പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഡ്രോയിങിൽ/ പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. 
- ⁠പ്രായപരിധി 18-40 വയസ്സ്. (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്).⁠ 
- ⁠നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ക്ലർക്ക് ഒഴിവ്
- പാലക്കാട്‌ ജില്ലയില്‍ മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്. 
- ⁠ഉദ്യോഗാർഥികൾ ബിരുദധാരികളും, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും ആയിരിക്കണം. 
- ⁠മലമ്പുഴ,അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുന്നത്. 
- ⁠ഒരു വർഷത്തെ കരാറടിസ്ഥാനത്തില്‍ പ്രതിമാസം 21,175- രൂപ വേതനത്തിലാണ് നിയമനം. 
- ⁠അപേക്ഷയും ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും eemalampuzhadivision@gmail.com എന്ന വിലാസത്തിൽ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സിവിൽ എഞ്ചിനീയർ നിയമനം
- പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിലെ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറെ നിയമിക്കുന്നു. 
- ⁠179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 
- ⁠സിവിൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. 
- ⁠വൈദ്യുത പദ്ധതികളുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. 
- ⁠പ്രായപരിധി 40 വയസ്. 
- ⁠പട്ടികജാതി/ പട്ടിക വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. 
- ⁠ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ മൂന്നിനകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, പാലക്കാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കാത്ത് ലാബ് സ്റ്റാഫ് നിയമനം
- പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. 
- ⁠ഉദ്യോഗാർഥികൾ ജി.എൻ.എം, ബി.എസ്.സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ് , ഐ.സി.സി യുവിൽ പ്രവൃത്തി പരിചയം ഉള്ളവരും നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പെർമനന്റ് രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. 
- ⁠പ്രായ പരിധി 18- 40 വയസ്. 
- ⁠താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിനായി എത്തണം.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്
- മൃഗസംരക്ഷണ വകുപ്പ് മുഖേന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് 18000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. 
- ⁠ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായവരും എല്‍ എം വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം. 
- ⁠താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 3ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്‍) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. 
- ⁠നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമന്‍ വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേയ്‌ക്കോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734917.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail