Kerala Govt Temporary Jobs 2024

കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക. ഡ്രൈവർ ,അറ്റൻഡർ ,വാർഡൻ ,കേസ് വർക്കർ  ,ഫർമിസ്റ്റ്‌ തുടങ്ങിയ ഒഴിവുകൾ ആണ് ഉള്ളത്  .

ഒഴിവുകൾ

ഡ്രൈവർ കം അറ്റൻഡർ നിയമനം
തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി ഡ്രൈവർ കം അറ്റൻഡർമാരെ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.
നവംബർ 30 രാവിലെ 10.30 ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ചാണ് അഭിമുഖം.
മോട്ടോർ വാഹനവകുപ്പ് നിഷ്‌കർഷിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, അനുബന്ധ രേഖകളും, മുൻപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയതും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുമായി രാവിലെ 10.30 നു മുൻപ് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330736.

വാർഡന്മാരെ നിയമിക്കുന്നു
ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അപേക്ഷകർ 30 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികളായിരിക്കണം.
30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങൾക്ക് മുൻഗണന.
40 മുതൽ 52 വയസ്സ് വരെ പ്രായമുള്ള വിമുക്തഭടൻമാരെ (ഇവർക്ക് ബിരുദം നിർബന്ധമല്ല) പുരുഷ വാർഡൻ തസ്തികയിലേക്ക് പരിഗണിക്കും.
താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയാഡാറ്റ എന്നിവയും വയസ്സ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ്, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അവയുടെ പകർപ്പുകളുമായി നവംബർ ഏഴിന് രാവിലെ 11 ന് ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0497-2700485, 9744707879.

കേസ് വർക്കർ നിയമനം
സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ കേസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് 25-45 വയസ് പ്രായപരിധിയിലുള്ള(2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി) സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: നിയമ ബിരുദം/ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതു സംബന്ധിച്ച മേഖലകളിൽ ഗവൺമെന്റ്/ എൻ.ജി.ഒ നടത്തുന്ന പ്രോജക്ടുകളിൽ ഭരണരംഗത്ത് മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. കൗൺസലിംഗ് രംഗത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷകൾ നവംബർ എട്ട് വൈകിട്ട് അഞ്ചുമണിക്കു മുമ്പ് കോട്ടയം കളക്‌ട്രേറ്റിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812-300955

കുടുംബശ്രീയില്‍ എം ഇ സി മാരെ നിയമിക്കുന്നു
ആലപ്പുഴ ജില്ലയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിലവില്‍ കുത്തിയതോട്, തുറവൂര്‍, തൃക്കുന്നപ്പുഴ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് ഒഴിവുകള്‍ ഉള്ളത്.
യോഗ്യത ബിരുദവും കമ്പ്യൂര്‍ പരിജ്ഞാനവും.
പ്രായപരിധി 25 നും 45 നും മധ്യേ.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 4 ന് വൈകിട്ട് 5 മണിക്കുള്ളില്‍ അതത് സിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കണം.

ഫാര്‍മസിസ്റ്റ് നിയമനം
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും 2024-25 സാമ്പത്തിക വര്‍ഷത്തെ സംയുക്ത പ്രോജക്ട് ആയ ‘സായാഹ്ന ഓ പി’ നടത്തുന്നതിലേക്കായി ഒരു ഫാര്‍മസിസ്റ്റിനെ (ദിവസ വേതന അടിസ്ഥാനത്തില്‍) നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
ബി ഫാം/ഡിഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.
പ്രായ പരിധി : 45 വയസ്സ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4 ന് വൈകിട്ട് 4 മണി.
വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04868 260300

ഓവർസിയർ കരാർ നിയമനം
മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡാറ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളർക്ക് അപേക്ഷിക്കാം.
മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 8 വൈകീട്ട് 5 ന് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.
കുടുതൽ വിവരങ്ങൾക്ക് 9496045079

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail