കേരള ഹൈക്കോടതിയിൽ ജോലി ഒഴിവുകൾ
കേരള ഹൈക്കോടതിയുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച് ടെക്നിക്കൽ പേഴ്സൺ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. EWS റിസർവേഷൻ ബാധകമാണ്.
പ്രായപരിധി
ഉദ്യോഗർഥികൾ 02/01/1983 ക്കോ അതിനു ശേഷമോ ജനിച്ചവർ ആയിരിക്കണം
നിബന്ധനകൾ
- നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും
- ഡാറ്റാ എൻട്രി ഇ ഫയലിംഗ് ICT ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ ജില്ലാ ജൂഡിഷ്യരിയിലെ eSKS ന്റെ അടിസ്ഥാന പ്രവർത്തനങ്ങളുടെ പരിപാലനം എന്നിവയാണ് ജോലിയുടെ സ്വഭാവം
- ഉദ്യോഗാർദി തിരഞ്ഞെടുത്ത ജില്ലയിലെ ഇ സേവ കേന്ദ്രങ്ങളിൽ ആയിരിക്കും നിയമനം
- ഒരാൾക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു
യോഗ്യതകൾ
- സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാലിയിൽ നിന്ന് എതെകിലും വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ
- IT ഹെല്പ് ഡെസ്കിലോ IT കാൾ സെന്റർ സെർവിസിലോ അല്ലെങ്കിൽ കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച CSC കേന്ദ്രയിലോ മിനിമം ഒരു വർഷത്തെ പ്രവർത്തി പരിചയം
- കേരള ലീഗൽ അതൊരിറ്റിയുടെ പാര ലീഗൽ വോളന്റീർ ആയി പ്രവർത്തിപരിചയം
- കേരളത്തിലെ ഏതെങ്കിലും കോടതികളിൽ ഇ ഫില്ലിംഗ് സഹായം നൽകുന്നതിൽ പരിചയം
ഹാജരാക്കേണ്ട രേഖകൾ
- ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
- സിഗനേച്ചർ
- വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- റിസർവേഷൻ യോഗ്യത ഉണ്ടെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
തിരഞ്ഞെടുക്കുന്ന രീതി
- നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
( അഭിമുഖത്തിനായി ഹാജരാകുമ്പോൾ സ്വന്തം പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്ത് call letter നിർബന്ധമാണ് )
അപേക്ഷിക്കേണ്ട വിധം
- വെബ്സൈറ്റ് കേറി ലോഗ് ഇൻ ചെയ്യുക (ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണ്ടതാണ് )
- അതിനുശേഷം apply now ഓപ്ഷൻ തെരഞ്ഞെടുക്കുക
- വിവരങ്ങൾ ചേർത്ത് സബ്‌മിറ്റ് ചെയ്യുക
- അപേക്ഷ ഫോം പ്രിന്റ് ഔട്ട് എടുക്കുക
അപേക്ഷിക്കേണ്ട അവസാന തിയതി - 10 നവംബർ 2024
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും