പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം 2022-23

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഗവൺമെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സൂചിക സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. 


അപേക്ഷിക്കേണ്ട അവസാന തിയതി : 2022  ഡിസംബർ 9
 
പ്രായപരിധി:  31/12/2022 ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. (സർവ്വീസ്  അപേക്ഷകർ ഒഴികെ മറ്റു അപേക്ഷകർ) ഉയർന്ന പ്രായപരിധി ബാധകമല്ല. 

അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ
 

കോഴ്സുകൾ

1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)

2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.എ.)

3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.റ്റി)

4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡി.ആർ.ആർ.റ്റി)

5 ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.റ്റി)

. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ്(ഡി.)

7. ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ്(ഡി.എം.സി.) 1. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ് (ഡി.എം.സി.)

9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി. 10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.സി.വി.റ്റി.)

11 ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി)

12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി)

13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി)

14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)

15. ഡിപ്ലോമ ഇൻ മാറ്റി ടെക്നോളജി (ഡി.ആർ.

16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റാറൽ സപ്ലൈ ഡിപാർട്ട്മെന്റ് ടെക്നോളജി(ഡി.എസ്സ്.എസ്സ്)

 

പ്രവേശന യോഗ്യതയുടെ മാനദണ്ഡങ്ങൾ


1. മറിച്ചൊരു നിർദ്ദേശമില്ലെങ്കിൽ ഭാരതീയർക്കു മാത്രമേ പ്രൊഫഷണൽ കോഴ്സസിലെ പ്രവേശനത്തിനു അർഹതയുള്ളു.  
2. കേരളീയൻ:  കേരളത്തിൽ ജനിച്ച അപേക്ഷാർത്ഥികളെ കേരളീയരായിപരിഗണിക്കും.
   കേരളീയേതർ - വിഭാ​ഗം 1, വിഭാ​ഗം 2
(കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫ്ക്കേഷൻ കാണുക)

 

വിദ്യാഭ്യാസയോഗ്യത


1.ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)
ഫിസിക്സ്, കെമസ്ട്രി, ബയോളജി/മാത്തമെറ്റിക്സ് എന്നിവ ഐശ്ചിക വിഷയങ്ങളായി കേരള സംസ്ഥാന ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസ്സായവർക്ക് അർഹതയുണ്ട്.
OR
1994-95 വരെയുള്ള കേരള VHSE ഗ്രൂപ്പ് A യും B യും മാത്രമേ തത്തുല്യ പരീക്ഷയായി ഡി.ഫാം.മിനു പരിഗണിക്കു ബയോളജി NCERT സിലബസ്)

2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ
1) ഫിസിക്സ്, കെമി & ബയോളജിക്കു ആകെ 40% എങ്കിലും മാർക്കോടെ കേരള ബോർഡ് ഓഫ് ഹയർ സെക്ക ഡറി എഡ്യൂക്കേഷൻ ഹയർസെക്കഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്ക് അർഹതയുണ്ട്.

SC/ST അപേക്ഷകർക്ക് 5% മാർക്കിളവിന് അർഹതയുണ്ട്.

3 പാരാമെഡിക്കൽ കോഴ്സുകൾ (ഡി.ഫാം.ഡി.എം.ഒ കോഴ്സുകൾ ഒഴികെ)
ഫിസിക്സ് കെമിസ്ട്രി & ബയോളജിക്കു ആകെ 10% എങ്കിലും മാർക്കോടെ കേരള ബോർഡ് ഓഫ് ഹയർ സെക്കഡറി എഡ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്ക് അർഹതയുണ്ട്. SC/ST അപേക്ഷകർക്ക് 5 % മാർക്കിളവിന് അർഹതയുണ്ട്.

a) ഫിസിക്സ് കെമസ്ട്രി & ബയോളജിക്കു ആകെ 40% എങ്കിലും മാർക്കോടെ VHSE പരീക്ഷ പാസ്സായവർക്കും അർഹതയുണ്ട്. SC/ST അപേക്ഷകർക്ക് 5% മാർക്കിളവിന് അർഹതയുണ്ട്.

b) വകുപ്പ് 4.3(a) പ്രകാരമുള്ള അപേക്ഷകരിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെയിന്റനൻസ് & ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ എക്മെന്റ് ഉം ഇസിജി & ഓഡിയോ മെട്രിക് ടെക്നോളജി വിഷയങ്ങളിൽ VHSE പരീക്ഷ പാസ്സായവർക്ക് പ്രോസ്പെക്ടസ്സ് പ്രകാരം സംവരണം ചെയ്ത DMLT,DOTT, DCVT എന്നീ കോഴ്സുകൾക്ക് പ്രവേശന അർഹതയുണ്ട്.
 

അപേക്ഷാഫീസ് 

പൊതുവിഭാഗത്തിന് 400/- രൂപ
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200/- രൂപ

 

എങ്ങനെ അപേക്ഷിക്കണം

 എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ  ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കണം.


അപേക്ഷാഫീസ് നൽകേണ്ട വിധവും

(അപേക്ഷാഫോറം സമർപ്പിക്കേണ്ട വിധവും സർവ്വീസ് ക്വാട്ട ഒഴികെയുള്ള അപേക്ഷകർക്ക്)

എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈ നായി 2022 നവംബർ 22 മുതൽ ഡിസംബർ 9 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കേണ്ടതാണ്.


യാതൊരു കാരണവശാലും ഒടുക്കിയ അപേക്ഷാഫീസ് തിരികെ ലഭിക്കുന്നതല്ല.
 

അപേക്ഷാഫോറം സമർപ്പിക്കുന്ന രീതി

(സർവ്വീസ്സ് ക്വാട്ടയിലെ അപേക്ഷകർ ഒഴികെ)

അപേക്ഷ സമർപ്പിക്കുന്നതിന് അഞ്ച് ഘട്ടങ്ങൾ ഉണ്ട്. അപേക്ഷകർ എല്ലാ ഘട്ടങ്ങളും നിർബന്ധമായും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. ഇതിലേക്കുള്ള തീയതികൾ പത്രമാധ്യമങ്ങളിലൂടെയും വെബ സൈറ്റിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഘട്ടം 1: രജിസ്ട്രേഷൻ

www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദർശിച്ച് various allotments'  ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം “Admission to Professional Diploma courses 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഫീസ് അടയ്ക്കുന്നതിന് “New Candidate' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷാർത്ഥിയുടെ അടിസ്ഥാന വ്യക്തിഗതവിവരങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുക. അപ്പോൾ കിട്ടുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. ലോഗിൻ ചെയ്യാനുപയോഗിക്കുന്ന ആപ്ലിക്കേഷൻ നമ്പറും, രജിസ്ട്രേഷൻ ഐ.ഡിയും, പാസ്സ് വേർഡും അപേക്ഷാർത്ഥികൾ സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.


ഘട്ടം 2 ആപ്ലിക്കേഷൻ ഫീസ് ഒടുക്കൽ

ഫീസ് ഓൺലൈനായോ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ മുഖേനയോ അടയ്ക്കാം. ഓൺലൈ നായി അടയ്ക്കുന്നവർക്ക് തുടർന്നു തന്നെ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്. ചെല്ലാൻ വഴി ഫീസ് അടയ്ക്കുന്നവർക്ക് 24 മണിക്കൂർ കഴിഞ്ഞാ അല്ലെങ്കിൽ പറഞ്ഞിരിക്കുന്ന സമയത്തിനു ശേഷമോ വെബ്സൈറ്റു വഴി ലോഗിൻ ചെയ്ത് ഫീസ് ഒടുക്കിയ വിവരങ്ങൾ രേഖപ്പെടുത്തി ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുന്നത് തുടരാം. ഇതിനായി ബാങ്കിൽ ഫീസ് അടയ്ക്കുമ്പോൾ ലഭിക്കുന്ന ചെല്ലാൻ നമ്പർ സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.

ഘട്ടം 3 അക്കാദമിക് വിവരങ്ങൾ ഉൾപ്പെടെ മറ്റ് വിവരങ്ങൾ രേഖപ്പെടുത്തുക.

ഘട്ടം 4: ഫോട്ടോയും ഒപ്പും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുക.

വ്യക്തിഗത വിവരങ്ങൾ യോഗ്യതാ പരീക്ഷാ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയതിൽ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകൾ (to prove age, Nativity, Reservation/Concession (if any) and marklist) ആണ് ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള നിശ്ചിത ഫോമിൽ തന്നെ അപ്ലോഡ് ചെയ്യേണ്ടതാണ്.

ഘട്ടം 5: ഫൈനൽ കൺഫർമേഷൻ

ഫൈനൽ കൺഫർമേഷൻ നൽകുന്നതിന് മുൻപായി അപേക്ഷകർക്ക് അപേക്ഷയുടെ പതിപ്പ് കാണുവാൻ കഴിയും ഘട്ടം നാല് വരെ ശരിയായി പൂർത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം ഫൈനൽ കൺഫർമേഷൻ നൽകുക. ഫൈനൽ കൺഫർമേഷനുശേഷം തിരുത്തലുകൾ അനുവദിക്കുന്നതല്ല. ആവശ്യമുള്ളപക്ഷം അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

സ്പോർട്ട്സ് ക്വാട്ട വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുശേഷം ലഭിക്കുന്ന അപേക്ഷാഫോറത്തിന്റെ ഒരു ഫോട്ടോ കോപ്പി ബന്ധപ്പെട്ട വിഭാഗത്തിനും അയച്ച് കൊടുക്കേണ്ടതാണ്.


സർവ്വീസ് ക്വാട്ടയിലുള്ളവർ അപേക്ഷകൾ സമർപ്പിക്കേണ്ട വിധം

സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്ന വകുപ്പ് 6.5 പ്രകാരം ഫീസ് ഒടുക്കേണ്ടതാണ്. (See the notification)

എസ്സിന്റെ വെബ് സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺ ലോഡ് ചെയ്ത് എടുക്കുകയും പൂരിപ്പിച്ച അപേക്ഷാഫോറം ചെല്ലാൻ രസീതും സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോടുകൂടി, സ്വന്തം സ്ഥാപനത്തിലെ മേലധികാരികൾ വഴി നിശ്ചിത സമയത്തിനകം
ഡി.എം.ഇ. ഓഫീസ്, തിരുവനന്തപുരത്ത് ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.

ADDRESS 
DIRECTORATE OF MEDICAL EDUCATION
MEDICAL COLLAGE PO 
THIRUVANTHAPURAM MEDICAL COLLAGE 
THIRUVANANTHAPURAM 695011 അപേക്ഷാർത്ഥികൾ സമർപ്പിച്ച അപേക്ഷയുടെ പരിശോധനക്കുശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ തങ്ങളുടെ അവകാശവാദങ്ങളും ഇൻഡക്സ് മാർക്കും പരിശോധിച്ച് പരാതി ഉണ്ടെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കാത്തതു മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് അപേക്ഷകർ മാത്രമായിരിക്കും ഉത്തരവാദി. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.


നോട്ടിഫിക്കേഷൻ

ഇവിടെ ക്ലിക്ക് ചെയ്യുക  

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail